ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി ഒ.ഐ.സി.സി കോഴിക്കോട്
text_fieldsലക്ഷദ്വീപിന് ദമ്മാം കോഴിക്കോട് ഒ.ഐ.സി.സി യുടെ ഐക്യദാർഢ്യം
ദമ്മാം: ലക്ഷദ്വീപിനെ തകർക്കാൻ ഭരണകൂടം നടത്തുന്ന ഗൂഢലക്ഷ്യത്തിനെതിരെ പ്രതിഷേധവുമായി ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി.പ്രഫുല്‍ കെ. പട്ടേല്‍ എന്ന അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റെടുത്തതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം താളം തെറ്റിയത്. ലക്ഷദ്വീപിെൻറ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ലക്ഷദ്വീപിലെ ജനങ്ങളുടെ വിശ്വാസത്തെ തകര്‍ത്ത് ഫാഷിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് പിന്തിരിയണമെന്നും പ്രഫുൽ പട്ടേലിനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതായി ജില്ല കമ്മിറ്റി പ്രസിഡൻറ് റസാഖ് തെക്കേപ്പുറം, രക്ഷാധികാരി അബ്ദുൽ റഷീദ്, ജനറൽ സെക്രട്ടറി അസ്ലം ഫറോക്ക്, ട്രഷറർ പി.കെ. ഷിനോജ്, മറ്റു നേതാക്കളായ ഗഫൂർ വടകര, അബ്ദുൽ ഹമീദ്, റഹീസ്, ഫൈസൽ എൻ.പി, ജാസി കരുവന്തിരുത്തി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

