ഒ.ഐ.സി.സി കോഴിക്കോട് മെംബർഷിപ് കാർഡ് വിതരണം
text_fieldsഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആദ്യ മെംബർഷിപ് കാർഡ് വിതരണം നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ഗീത മധുസൂദനന് നൽകി ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആദ്യ മെംബർഷിപ് കാർഡ് വിതരണം നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഗീത മധുസൂദനന് നൽകി നിർവഹിച്ചു. ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഗഫൂർ വടകര അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ ബിജു കല്ലുമലയെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു. ഹനീഫ റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, ഇ.കെ. സലീം, ഷംസു കൊല്ലം, ലാൽ അമീൻ, നാസർ കാവിൽ, ഗഫൂർ വണ്ടൂർ, രമേശൻ പാലക്കൽ, ഗീത, മധുസൂദനൻ, സുരേഷ് മണ്ണറ, ഗംഗൻ വള്ളിയോട്ട് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അസ്ലം ഫറോക്ക് സ്വാഗതവും അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു. ഷാരി ജോൺ, ജാസി കരുവൻതിരുത്തി, ഷാഹിർ, സലീം, അദ്നാൻ, ബുനയിൽ, നഷീദ് എന്നിവർ നേതൃത്വം നൽകി.

