സർക്കാറിന്റെ പകയുടെ ഇരയായി പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നു -ബുഷർ ജംഹർ
text_fieldsയൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല സെക്രട്ടറി ബുഷർ ജംഹറിനെ റിയാദ് ഒ.ഐ.സി.സി
കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരിക്കുന്നു
റിയാദ്: ഹ്രസ്വസന്ദർശനത്തിനായി റിയാദിലെത്തിയ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല സെക്രട്ടറി ബുഷർ ജംഹറിന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരണം നൽകി.
ബത്ഹ ‘സബർമതി’യിൽ നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് ഒമർ ഷരീഫ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം ചെയ്തു.
പിണറായി സർക്കാരിെൻറ പകയുടെ ഇരയാണ് താനെന്നും അതുമൂലം പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നെന്നും ബുഷർ ജംഹർ പറഞ്ഞു.
പൊതുപ്രവർത്തനത്തിന്റെ പേരിലുണ്ടായ ഒമ്പതോളം കേസിൽ കാപ്പ അടക്കം ചുമത്തിയാണ് തിരുവനന്തപുരം ലോ കോളജിൽ പഠിക്കുന്ന സമയത്ത് തന്നെ ആറു മാസത്തോളം വിയ്യൂർ സെൻട്രൽ ജയിലിലെ ക്രിമിനലുകളോടൊപ്പം കാരാഗൃഹത്തിൽ അടച്ചെന്നും പരീക്ഷയടക്കം എഴുതാൻ കഴിയാത്തതുകൊണ്ട് പഠനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടതായും വികാരഭരിതനായി അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ കുടുംബത്തോടൊപ്പം കോൺഗ്രസ് പാർട്ടി തന്നെയാണ് കേസുകളിൽ ഇടപെടുകയും അതിന്റെ ഭാഗമായി മാത്യു കുഴൽനാടൻ എം.എൽ.എ കേസ് ഏറ്റെടുക്കുകയും എനിക്കുവേണ്ടി നിയമസഭയിലടക്കം വിഷയം അവതരിപ്പിക്കുകയും ചെയ്തത് പാർട്ടി നമുക്കുതരുന്ന നീതിയുടെ ഭാഗത്തുള്ള സംരക്ഷണമാണന്നും ഇതുപോലെ നൂറുകണക്കിന് പ്രവർത്തകർ ഇപ്പോഴും പിണറായി സർക്കാർ കള്ളക്കേസുകളിൽ ഉൾപ്പെടുത്തി ബലിയാടായവർ പല ജയിലുകളിലുണ്ട് എന്നത് നാം വിസ്മരിക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങിൽ നാഷനൽ കമ്മിറ്റിയംഗം ഷഫീഖ് കിനാലൂർ, സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജില്ല ഭാരവാഹികളായ സഫാദ് അത്തോളി, വൈശാഖ്, നയീം കുറ്റ്യാടി, അനീഷ് അബ്ദുല്ല എന്നിവർ സംസാരിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മുഹമ്മദ് ജംഷീർ സ്വാഗതവും അസ്ക്കർ മുല്ലവീട്ടിൽ നന്ദിയും പറഞ്ഞു. അസീസ്, നിഷാദ് കുഞ്ഞിപ്പ, നയീം കുറ്റിക്കാട്ടൂർ, സവാദ് കല്ലായി, റഷീദ് കൂടത്തായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

