അബ്ദുൽ റഹീം സഹായ ഫണ്ടിലേക്ക് ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റിയുടെ വിഹിതം കൈമാറി
text_fieldsഒ.ഐ.സി.സി റിയാദ് കോട്ടയം ജില്ല കമ്മിറ്റിയുടെ വിഹിതം ജോൺ വർഗീസ്, ജോസഫ് പുത്തൻതറ എന്നിവർ സുധീർ കുമ്മിൾ, പുഷ്പരാജ് എന്നിവർക്ക് കൈമാറുന്നു
റിയാദ്: 18 വർഷങ്ങളായി തുലാസിലായിരുന്ന ജീവനും പേറി സൗദി ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിക്കാൻ ലോക മലയാളികൾ ഒന്നിച്ചപ്പോൾ റിയാദിൽ ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റിയും ശുമേസിയിലെ സുമനസ്സുകളും ഒരുമിച്ചു കൈകോർത്തു. സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ജനറൽ സെക്രട്ടറി ഷിജു പാമ്പാടിയുടെ നേതൃത്വത്തിൽ സമാഹാരിച്ച 1,70,000 രൂപ ജോൺ വർഗീസ്, ജോസഫ് പുത്തൻതറ എന്നിവർ ചേർന്ന് റഹീം നിയമസഹായ കമ്മിറ്റി അംഗങ്ങളായ സുധീർ കുമ്മിൾ, എംബസി പ്രതിനിധി പുഷ്പരാജ് എന്നിവർക്ക് കൈമാറി.
ശുമൈസി കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബാലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീർ കോട്ടയം അധ്യക്ഷത വഹിച്ചു. എംബസി പ്രതിനിധി പുഷ്പരാജ്, സുധീർ കുമ്മിൾ തുടങ്ങിയവർ സംസാരിച്ചു. റെജിൻ, ബിജു, ജിൽസ്, തോമസ്, പ്രെദിൻ, സെബിൻ, റോണി, സജി, ബോബിൻ, അനീഷ്, ബുബിൻ, ജോബിൻ, ടിറ്റോ, സിബിൻ, ബോണി തുടങ്ങി ഒ.ഐ.സി.സി കോട്ടയം ജില്ലയിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ജനറൽ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും ട്രഷറർ ജിയോ തോമസ് നന്ദിയും പറഞ്ഞു.

