Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി അംഗത്വകാമ്പയിന് തുടക്കം

text_fields
bookmark_border
oicc riyad
cancel
camera_alt

ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ല കമ്മിറ്റി അംഗത്വ കാമ്പയിന് തുടക്കം കുറിച്ചപ്പോൾ 

റിയാദ്: ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ല കമ്മിറ്റി നേതൃത്വത്തിൽ മെമ്പർഷിപ് കാമ്പയിന് തുടക്കം കുറിച്ചു. കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം പ്രവാസലോകത്തെ മുഴുവൻ രാജ്യങ്ങളിലുമുള്ള കോൺഗ്രസ് പ്രവർത്തകരെ കണ്ടെത്തി അംഗത്വം പുതുക്കുന്നതിന്റെ ഭാഗമായാണ് റിയാദിലും ആരംഭിച്ചത്.

റിയാദ് മലസിലുള്ള പെപ്പർ ട്രീ ഹോട്ടലിൽ നടന്ന യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി ഷെഫീഖ് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബാലുക്കുട്ടൻ അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.

കിങ് ഫഹദ് മെഡിക്കൽ സിറ്റി പീഡിയാട്രീഷൻ ഡോ. ടി.ജെ. ഷൈൻ ആദ്യ മെമ്പർഷിപ് ഏറ്റുവാങ്ങി.ഷാനവാസ് മുനമ്പത്ത്, അബ്ദുൽ സലിം അർത്തിയിൽ, ജറിൻ മാത്യു, നാസർ ലെയ്സ്, അഖിനാസ് കരുനാഗപ്പള്ളി, അലക്സ് പുയപ്പള്ളി, റിയാദ് ആയുർ, ഷെഫീഖ് കരുനാഗപ്പള്ളി, അഷറഫ് ഓച്ചിറ, ഷാജഹാൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ജോ.ട്രഷറർ നജിം കടയ്ക്കൽ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC Kollam district committee membership campaign has started
Next Story