ഒ.ഐ.സി.സി കിഡ്സ് ഫാഷൻ നൈറ്റ് 2025 സംഘടിപ്പിച്ചു
text_fieldsറിയാദിൽ ഒ.ഐ.സി.സി വനിത വിഭാഗം സംഘടിപ്പിച്ച 'കിഡ്സ് ഫാഷൻ നൈറ്റ് 2025’ പരിപാടിയിൽനിന്ന്
റിയാദ്: ഒ.ഐ.സി.സി റിയാദ് വനിത വിഭാഗം മൻസൂറയിലെ ഗ്രാൻഡ് ഹൈപ്പറിൽ വെച്ച് നടത്തിയ ‘കിഡ്സ് ഫാഷൻ നൈറ്റ് 2025’ ശ്രദ്ധേയമായി. വിവിധ വേഷങ്ങളണിഞ്ഞു വന്ന കുഞ്ഞുങ്ങളുടെ ആവേശഭരിതമായ പ്രകടനങ്ങൾ കൗതുകവും ആകർഷണീയവുമായിരുന്നു.
പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്‌ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനും സാമൂഹിക സാംസ്‌കാരിക പരിപാടികളിലൂടെ അവരുടെ ആത്മവിശ്വാസം വളർത്തുന്നതിലും ഇത്തരം വേദികളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ഒ.ഐ.സി.സി വനിത വിഭാഗം പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷതവഹിച്ചു. നിരവധി കുടുംബങ്ങൾ പങ്കെടുത്ത ഫാഷൻ നൈറ്റ് പരിപാടിയിൽ കുട്ടികൾ വിവിധ നിറങ്ങളിലുള്ള ആകർഷകമായ വേഷങ്ങളണിഞ്ഞു റാമ്പിൽ തിളങ്ങി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ആൺകുട്ടികളിൽ കെ. അമൽഘോഷ്, റയ്യാൻ ഫഹീം, അയ്‌സിൻ ഫൈസൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. അഞ്ച് വയസ്സിൽ താഴെയുള്ളവർക്കായി നടന്ന മത്സരത്തിൽ ഇസ്സ മർയം ഒന്നാം സ്ഥാനവും ആയേഷ് അബ്ദുൽ രണ്ടാം സ്ഥാനവും മെസ്ഹ ആമി മൂന്നാം സ്ഥാനവും നേടി. അഞ്ച് വയസ്സിന് മുകളിലുള്ളവരിൽ നടന്ന മത്സരത്തിൽ ഹനിയ കെൻസ ഒന്നും ഫാത്തിമ സുഹ രണ്ടും സോയ മുനാഫ് മൂന്നും സ്ഥാനങ്ങൾ നേടി.
പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം പ്രത്യേക ‘ടോക്കൺ ഓഫ് ലവ്’ നൽകി ആദരിച്ചു. ഒ.ഐ.സി.സി വനിത വിഭാഗം അംഗങ്ങളായ സെയ്ഫ് നിസ സിദ്ദീഖ്, ഝാൻസി പ്രെഡിൻ, ഷംല റഷീദ്, രശ്മിത ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

