ഒ.ഐ.സി.സി കണ്ണൂർ ജില്ല അംഗത്വ കാമ്പയിൻ തുടങ്ങി
text_fieldsഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി അംഗത്വ കാമ്പയിൻ നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി അംഗത്വ കാമ്പയിന് തുടക്കമായി. ബത്ഹയിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി കാമ്പയിൻ കൺവീനർ നവാസ് വെള്ളിമാട്കുന്ന് ജില്ലയിലെ മുതിർന്ന് നേതാവ് മജീദ് കണ്ണൂരിന് ആദ്യ അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. പരമാവധി ആളുകളെ ചേർക്കാനുള്ള ശ്രമം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ല പ്രസിഡൻറ് ജലീൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, അബ്ദുല്ല വല്ലാഞ്ചിറ, ഗ്ലോബൽ മെംബർ അസ്കർ കണ്ണൂർ, കൃഷ്ണൻ, ഹാഷിം, അബ്ദുൽ ഖാദർ തലശ്ശേരി, നിയാസ്, സജീഷ്, ശശി മമ്പറം, റിജു മധുകോത്ത്, സുനീഷ്, അഷ്റഫ് കവ്വായി, സുജിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഹരീന്ദ്രൻ പയ്യന്നൂർ സ്വാഗതവും അബ്ദുല്ല കോറളായി നന്ദിയും പറഞ്ഞു.

