ജുബൈൽ ഒ.ഐ.സി.സി ചികിത്സാസഹായം കൈമാറി
text_fieldsവൃക്കരോഗം ബാധിച്ച ബേപ്പൂർ മാതോടം സ്വദേശി കെ.പി. ഹാരിസിന് ചികിത്സാസഹായം കൈമാറുന്നു
ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തന പദ്ധതിയായ ‘കാരുണ്യസ്പർശം 2025’ന്റെ ഭാഗമായി ഗുരുതരമായ വൃക്ക രോഗം ബാധിച്ച ബേപ്പൂർ മാതോടം സ്വദേശി കെ.പി. ഹാരിസിന് ചികിത്സാസഹായം നൽകി.
വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഹാരിസ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തയാറെടുക്കുകയുമാണ്.
ശസ്ത്രക്രിയക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്തുന്നതിന്റെ ഭാഗമായി ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യർഥന പ്രകാരം ഒ.ഐ.സി.
സി ജുബൈൽ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് ആഷിക് ഈ വിഷയത്തിൽ സമയോചിതമായി ഇടപെട്ട് ഏരിയ കമ്മിറ്റിയുടെ ചികിത്സാസഹായം മാതോടം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അൻവർ സാദത്ത് മുഖേന കൈമാറി. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ, ബ്ലോക്ക് ഭാരവാഹികളായ രാജേഷ് അച്ചാറമ്പത്ത്, ടി.കെ. ആക്കിഫ്, സി. താജുദ്ദീൻ എന്നിവർ പങ്കെടുത്തു.

