ഒ.ഐ.സി.സി ജിസാൻ യൂത്ത് വിങ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം
text_fieldsജിസാനിൽ ഒ.ഐ.സി.സി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ജംമ്പറിക്കോ ജിസാൻ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ
ജിസാൻ: ഒ.ഐ.സി.സി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ജംമ്പറിക്കോ ജിസാൻ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ ചേലേമ്പ്ര യൂത്ത് വിങ് ഭാരവാഹികളായ ഉസ്മാൻ കൊറ്റുമ്പ, നജീബ് കല്ലറ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
നവംബർ 21ന് സ്റ്റാർ ഒൺ അക്കാദമി ജിസാൻ സ്റ്റേഡിയത്തിൽവെച്ചാണ് മത്സരങ്ങൾ നടക്കുക. ആറ് ടീമുകളിലായി 78 കളിക്കാർ മാറ്റുരക്കും. കളിക്കാർക്ക് വേണ്ടിയുള്ള താര ലേലംവിളി സെപ്റ്റംബർ 29ന് ടാമറിൻഡ് ഹോട്ടലിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ റിയാസ് മട്ടന്നൂർ, അലി വടക്കയിൽ, കെ.പി റിയാസ്, ഷാജി പുളിക്കോത്ത്, അജ്ലൻ, ഷൈജു അലംകോട്ട്, കബീർ, അഭിനന്ത് എന്നിവർ പങ്കെടുത്തു.
ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബേബി സ്വാഗതവും ട്രഷറർ ഷഫീഖ് ഇടശേരി നന്ദിയും പറഞ്ഞു. ടീം എടുക്കാനും കളിക്കാരെ രജിസ്റ്റർ ചെയ്യാനും 0556339415 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

