ജിവകാരുണ്യപ്രവർത്തകൻ ബാബു നഹ്ദിയെ ഒ.ഐ.സി.സി ആദരിച്ചു
text_fieldsസാമൂഹിക പ്രവർത്തകൻ ബാബു നഹ്ദിയെ ഒ.ഐ.സി.സി ജിദ്ദ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ആദരിച്ചപ്പോൾ
ജിദ്ദ: ജിവകാരുണ്യപ്രവർത്തകൻ പി.വി. ഹസ്സൻ സിദ്ദീഖ് എന്ന ബാബു നെഹ്ദിയെ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം മുനിസിപ്പൽ കമ്മറ്റി ആദരിച്ചു. 'സാന്ത്വനം 2022' ഉദ്ഘാടന പരിപാടിയിലാണ് ബാബു നഹ്ദിക്കുള്ള ആദരവ് നൽകിയത്. ഒ.ഐ.സി.സി സീനിയർ നേതാവ് അബ്ദുൽ മജീദ് നഹ 'സാന്ത്വനം 2022' ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് യു.എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ സൗദിയിൽ ശിക്ഷ അനുഭവിക്കുകയും ശിക്ഷ കാലാവധി കഴിഞ്ഞിട്ടും വർഷങ്ങളായി സൗദി ജയിലിൽ കഴിഞ്ഞിരുന്ന തൊണ്ണൂറോളം ഇന്ത്യക്കാരെ തന്റെ നിരന്തര ഇടപെടലിലൂടെ നാട്ടിലെത്തിക്കുകയും സ്വദേശത്തും വിദേശത്തും നിശ്ശബ്ദമായി ജീവകാരുണ്യ പ്രവർത്തനം നടത്തുകയും ചെയ്യുന്ന പി.വി. സിദ്ദീഖ് ഹസ്സൻ ബാബുവിനെ കമ്മിറ്റിക്കു വേണ്ടി യു.എം. ഹുസ്സൈൻ മലപ്പുറം ഉപഹാരം നൽകി ആദരിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് 137ാമത് സ്ഥാപകദിനാചരണവും പരിപാടിയിൽ നടന്നു.
തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി കേക്ക് മുറിച്ച് ബേബി ഹെലെൽ ഫാത്തിമക്ക് നൽകി സ്ഥാപകദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ഹസ്സൻ കൊണ്ടോട്ടി സാന്ത്വനം 2022 ന്റെ ആദ്യ മെഡിക്കൽ ഉപകരണ വിതരണം നടത്തി. കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗം നാസർ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. സി.എം. അഹമ്മദ്, ഹക്കീം പാറക്കൽ, സി.പി. ഇസ്മയിൽ, സുൽഫിക്കർ ഒതായി, ആസാദ് പോരൂർ, പി.പി. അലവി ഹാജി കൊണ്ടോട്ടി, കുഞ്ഞിമുഹമ്മദ് കൊടേശ്ശേരി, ഷൗക്കത്ത് പരപ്പനങ്ങാടി, സി.പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും പി.കെ. നാദിർഷ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

