Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ജി​ദ്ദ...

ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സ്മ​ര​ണാ​ഞ്ജ​ലി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സ്മ​ര​ണാ​ഞ്ജ​ലി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്മ​ര​ണാ​ഞ്ജ​ലി അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്മ​റ​ഞ്ഞ നേ​താ​ക്ക​ളു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം സ്മ​ര​ണാ​ഞ്ജ​ലി സം​ഘ​ടി​പ്പി​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യു​ടെ 31ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങ് ഒ.​ഐ.​സി.​സി മു​ൻ റീ​ജ​ന​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​ക്കീം പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യി​രി​ക്കെ നി​ര്യാ​ത​നാ​യ അ​ഡ്വ. വി.​വി. പ്ര​കാ​ശി​നെ​യും ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ആ​യി​രി​ക്കെ മ​രി​ച്ച പി.​എം. ന​ജീ​ബി​നേ​യും ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു. ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ രാ​ജ്യം ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ​ത്‌ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ്. വോ​ട്ട​വ​കാ​ശം 18 വ​യ​സ്സാ​ക്കി​യ​തും കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​വും പ​ഞ്ചാ​യ​ത്ത് ന​ഗ​ര​പാ​ലി​ക ബി​ല്ലു​ൾ​പ്പെ​ടെ​യു​ള്ള വി​പ്ല​വ​ക​ര​മാ​യ ഒ​ട്ട​ന​വ​ധി നി​യ​നി​ർ​മാ​ണ​ങ്ങ​ൾ രാ​ജീ​വ് ഗാ​ന്ധി​യു​ടെ സം​ഭാ​വ​ന​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മ​ല​പ്പു​റം ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഒ.​ബി.​സി വി​ഭാ​ഗം ഉ​പാ​ധ്യ​ക്ഷ​നും മു​ൻ ഒ.​ഐ.​സി.​സി നേ​താ​വു​മാ​യ കെ.​സി. അ​ബ്‌​ദു​റ​ഹ്‌​മാ​ൻ പ​റ​ഞ്ഞു.

രാ​ജ്യം ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സം​ഘ​പ​രി​വാ​ര​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ഫാ​ഷി​സ്റ്റ് സ​മീ​പ​ന​ങ്ങ​ൾ അ​ര​ങ്ങു​വാ​ഴു​ന്ന സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര നി​ല​പാ​ടു​ക​ൾ​ക്ക് രാ​ജീ​വ് ഗാ​ന്ധി കാ​ണി​ച്ചു​ത​ന്ന മാ​തൃ​ക ഏ​റെ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​താ​ണ്. ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ന് ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് രാ​ജ​സ്ഥാ​നി​ൽ ന​ട​ത്തി​യ ചി​ന്ത​ൻ ശി​ബി​രി​ൽ അ​വ​ത​രി​പ്പി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളും പ​രി​ഷ്കാ​ര​ങ്ങ​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഹു​സൈ​ൻ ചു​ള്ളി​യോ​ട് വി.​വി. പ്ര​കാ​ശ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി പി.​എം. ന​ജീ​ബ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഹ​സ്സ​ൻ വി​സ​പ്പ​ടി, ഇ​സ്മാ​യി​ൽ കൂ​രി​പ്പൊ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ല​വി ഹാ​ജി കാ​രി​മു​ക്ക് സ്വാ​ഗ​ത​വും ഷൗ​ക്ക​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ബ്രാ​ഹീം പേ​ങ്ങാ​ട​ൻ, നൗ​ഷാ​ദ് ചാ​ലി​യാ​ർ, ജ​ലീ​ഷ് കാ​ളി​കാ​വ്, അ​സ്‌​ക​ർ കാ​ളി​കാ​വ്, എം.​ടി. ഗ​ഫൂ​ർ, മു​ഹ​മ്മ​ദ​ലി മ​ങ്ക​ട, ഗ​ഫൂ​ർ കാ​ളി​കാ​വ്, ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ്, നൗ​ഷാ​ദ് കാ​ളി​കാ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC Jeddah Malappuram District Committee
News Summary - OICC Jeddah Malappuram District Committee organized the memorial service
Next Story