ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണം
text_fieldsഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപരിപാടിയിൽനിന്ന്
ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മറ്റി ഗാന്ധി ജയന്തി ദിനചാരണത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് അഞ്ചാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആക്റ്റിങ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിൽ അധ്യക്ഷതവഹിച്ചു. 'ഗാന്ധിസത്തിന്റെ കാലിക പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി കൊണ്ട് അവതരിപ്പിച്ച വിവിധ പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധേയമായി. ലോകാരാധ്യനായ മഹാത്മാഗാന്ധിയെ വീണ്ടും വീണ്ടും കൊലചെയ്തുകൊണ്ടിരിക്കുകയാണ് ഇന്നും സംഘപരിവാരങ്ങളെന്നും ഗാന്ധിയൻ ആദർശങ്ങളെയൊന്നാകെ കൊലചെയ്ത് രാജ്യത്തെ വീണ്ടും പ്രാകൃതത്വത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അത് കരുതിയിരിക്കണമെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. സൗദി ദേശീയ ദിനത്തിൽ റുവൈസിലുള്ള ഐ.എം.സി ഹോസ്പിറ്റലുമായി സഹകരിച്ചു ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗമായ സി.എം അഹമ്മദിന്റെ സഹോദരൻ സി. എം അബ്ദുൽ ജമാലിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഒ.ഐ.സി.സി. ജിദ്ദ മുൻ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ, നാസർ സെയിൻ, പ്രിൻസാദ് കോഴിക്കോട്, നാസർ കോഴിത്തൊടി, സി.ടി.പി ഇസ്മയിൽ വണ്ടൂർ, മുജീബ് മൂത്തേടത്ത്, മജീദ് ചേറൂർ, ഫൈസൽ മക്കരപ്പറമ്പ്, സി.പി മുജീബ്, ഫസലുല്ല വെള്ളുവമ്പാലി, ഉസ്മാൻ കുണ്ടുകാവിൽ എന്നിവർ സംസാരിച്ചു. ഗഫൂർ വണ്ടൂർ സ്വാഗതവും നൗഷാദ് ബഡ്ജറ്റ് നന്ദിയും പറഞ്ഞു. സമീർ പാണ്ടിക്കാട്, മുഹമ്മദ് ഒമാനൂർ, അനസ് തുവ്വൂർ, അലിബാപ്പു, സി.എം മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

