ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ്
text_fieldsഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ജിദ്ദ: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ജിദ്ദയിലെ അൽ റുവൈസിലുള്ള ഐ.എം.സി ഹോസ്പിറ്റലുമായി സഹകരിച്ച് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി ഒ.ഐ.സി.സി സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി നിർവാഹക സമിതി അംഗവും സീനിയർ നേതാവുമായ സി.ടി.പി ഇസ്മായിൽ വണ്ടൂർ ഉദ്ഘാടനം ചെയ്തു.
ഡോ. അഹമ്മദ് ശൈഖ് (ഐ.എം.സി ബ്ലഡ് ബാങ്ക് മാനേജർ) ആശംസ നേർന്നു. ബ്ലഡ് ബാങ്ക് ടെക്നീഷ്യന്മാരായ അഹമ്മദ് സാലിം, ആസിം, എ.എം മുർഷിദ് (ലോജിസ്റ്റിക് സൂപ്പർവൈസർ) എന്നിവരുടെ കാർമികത്വത്തിലായിരുന്നു ക്യാമ്പ് നടന്നത്.
ഖാലിദ് ബിൻ വലീദിലുള്ള അൽ സജാ പാർക്കിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രവർത്തകർ കുട്ടികൾക്ക് ബലൂൺ, മിഠായി എന്നിവ വിതരണം ചെയ്ത് സൗദി ദേശീയ ദിനാഘോഷം ഹൃദ്യമാക്കി.
ഇസ്മയിൽ കൂരിപ്പൊയിൽ, സമീർ പാണ്ടിക്കാട്, സി.പി മുജീബ് കാളികാവ്, അനസ് തുവ്വൂർ, അലിബാപ്പു, മുഹമ്മദ് ഓമാനൂർ, നൗഷാദ് ബജറ്റ്, സതീഷ് ബാബു മലപ്പുറം, ഗഫൂർ വണ്ടൂർ, സൽമാൻ ചോക്കാട്, ഉസ്മാൻ കുണ്ടുകാവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി യു.എം ഹുസൈൻ മലപ്പുറം സ്വാഗതവും ട്രഷറർ ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

