ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റായി ഫിറോസ് പോരൂരിനെ നിയമിച്ചു
text_fieldsജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ഫിറോസ് പോരൂരിനെ നിയമിച്ചു. കെ.പി.സി.സി നേതൃത്വമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കെ.പി.സി.സിയുടെ ഒ.ഐ.സി.സി ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു എം.എൽ.എ, അഡ്വ. പി.എ. സലീം എന്നിവർ ഒപ്പുവെച്ച ഔദ്യോഗിക നിയമന ഉത്തരവ് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയ്ക്ക് കൈമാറി.
നിയമനത്തിന്റെ പകർപ്പുകൾ ഒ.ഐ.സി.സി ജിദ്ദ റീജിയനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കലിനും ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾക്കും അയച്ചിട്ടുണ്ട്. ഒ.ഐ.സി.സി ജിദ്ദ റീജിയനൽ കമ്മിറ്റിക്ക് കീഴിലാണ് മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനം. നേരത്തെ നടന്ന വിപുലമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ റീജിയനൽ കമ്മിറ്റിക്കും വിവിധ ജില്ലാ കമ്മിറ്റികൾക്കും ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നു.
അതനുസരിച്ച് ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റായി ഹുസ്സൈൻ ചുള്ളിയോടിനെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. എന്നാൽ അദ്ദേഹം നിലവിൽ സൗദിയിൽ നിന്നും ഫൈനൽ വിസയിൽ നാട്ടിലേക്ക് മടങ്ങിയത് കൊണ്ടാണ് ഇപ്പോൾ പുതിയ പ്രസിഡന്റായി ഫിറോസ് പോരൂരിനെ നിയമിച്ചു കൊണ്ട് കെ.പി.സി.സി ഉത്തവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

