ഒ.ഐ.സി.സി ജംബറിക്കോ പ്രീമിയർ ലീഗ് താരലേലം
text_fieldsജിസാനിൽ നടന്ന ജംബറിക്കോ പ്രീമിയർ ലീഗിന്റെ താരലേലം
ജിസാൻ: ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന ജംബറിക്കോ പ്രീമിയർ ലീഗിന്റെ താരലേലം ജിസാനിൽ നടന്നു. താരലേലത്തിന് ഒ.ഐ.സി.സി ജിസാൻ യൂത്ത് വിങ് പ്രസിഡന്റ് ഉസ്മാൻ കൊറ്റുമ്പ നേതൃത്വം നൽകി.
നവംബർ 21ന് ജിസാനിൽ നടക്കുന്ന ജംബറിക്കോ പ്രീമിയർ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ ആറ് ടീമുകളിൽ നിന്നായി 78 കളിക്കാർ പങ്കെടുക്കും. ഏറ്റവും വിലകൂടിയ താരമായ ഹഫീസിനെ ടീം റാംബോസ് സ്പോർട്ടിങ് ക്ലബ് സ്വന്തമാക്കി.
താരലേലം പരിപാടി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ജിലു ബേബി സ്വാഗതവും ഷഫീഖ് ഇടശ്ശേരി നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കെ.പി. റിയാസ്, റിയാസ് മട്ടന്നൂർ, താഹ, കബീർ, മുഹമ്മദ് അലി തുടങ്ങിയവർ പങ്കെടുത്തു.

