തബൂക്കിൽ ഒ.ഐ.സി.സി ഇഫ്താർ മഹാസംഗമം
text_fieldsഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം
തബൂക്ക്: ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തബൂക്കിലെ സഹബ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും വ്യാപാര മേഖലയിലുള്ള പ്രമുഖരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ പങ്കെടുത്തു.
തസ്‌കിയത്ത് പ്രഭാഷണത്തോടെ ആരംഭിച്ച പരിപാടികൾക്ക് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി ലാലു ശൂരനാട് നേതൃത്വം നൽകി. ഗൾഫ് നാടുകളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് എത്രയും വേഗം അറുതിവരാൻ എല്ലാവരും മനസ്സുരുകി പ്രാർത്ഥിക്കണമെന്ന് ചടങ്ങിൽ പ്രഭാഷണം നടത്തിയ ജാലിയാത്ത് മലയാളം വിഭാഗം പ്രതിനിധി ഫൈസൽ മദീനി ആഹ്വാനം ചെയ്തു. ഇഫ്താർ സംഗമത്തിന് നൗഷാദ് കരുനാഗപ്പള്ളി, മഹീൻ സാദി, സജീർ വാഴപ്പണയിൽ, മുസ്തഫ പട്ടാമ്പി, സജി ശമുവേൽ, ഷിജു വിജയൻ, ഹാഷിം ക്ലാപ്പന, ചെറിയാൻ മാത്യു, മിഥുലാജ് ഉമർ, ജോബിൻ, ഗിരീഷ് ചടയമംഗലം, നൗഷാദ് കപ്പൽ, സുലൈമാൻ കൊടുങ്ങല്ലൂർ, ശറഫുദ്ധീൻ മുത്തേടം, അജി മൂക്കട, രാജേഷ്, ഷൈജു ജമാൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

