Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹഫറിൽ പ്രവാസ സംഗമമായി ഒ.ഐ.സി.സി ഇഫ്താർ
text_fieldsbookmark_border
ഹഫറൽ ബാതിൻ ഒ.ഐ.സി.സി സംഘടിപ്പിച്ച ഇഫ്താർ
ഹഫർ: ഒ.ഐ.സി.സി ഹഫർ അൽബാത്വിൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ ഒരുക്കി. ഹുജൈലാൻ മസ്ജിദിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് ഈ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ വ്യത്യസ്ത ആളുകളുടെ സാനിധ്യം കൊണ്ടും പ്രവർത്തകരുടെ ചിട്ടയായ സംഘാടനം കൊണ്ടും വ്യത്യസ്തമായി.
സ്വദേശികളും വിദേശികളുമടക്കം സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ സൗഹൃദ സംഗമത്തിലും ഇഫ്താറിലും ഭാഗമായി. പ്രസിഡൻറ് ടി.എ. സലിം കീരിക്കാട്, ജനറൽ സെക്രട്ടറി ഷിനാജ് കരുനാഗപ്പള്ളി, വിബിൻ മറ്റത്ത്, ഇക്ബാൽ ആലപ്പുഴ, രതീഷ്, ജേക്കബ്, ജിതേഷ്, അലി മലപ്പുറം, അനൂപ്, സാബു സി. തോമസ്, സമദ്, ജോബി, ഷബ്‌നാസ് എന്നിവർ നേതൃത്വം നൽകി. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ഹഫർ അൽബാത്വിൻ മേഖലയിലെ പ്രവർത്തകരെ ദമ്മാം റീജനൽ കമ്മിറ്റി അഭിനന്ദിച്ചു.
Next Story

