ഒ.ഐ.സി.സി മക്ക ഹജ്ജ് സന്നദ്ധപ്രവർത്തകരെ ആദരിച്ചു
text_fieldsഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഹജ്ജ്സെൽ വളന്റിയേഴ്സ് സ്നേഹാദരവും കുടുംബസംഗമവും
മക്ക: ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ഹജ്ജ്സെൽ വളന്റിയേഴ്സിന് സ്നേഹാദരവും കുടുംബസംഗമവും സംഘടിപ്പിച്ചു. സീനിയർ നേതാവ് അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ഒ.ഐ.സി.സി മക്ക പ്രവർത്തകരുടെ ഹജ്ജ് സേവന പ്രവർത്തനങ്ങൾ ഏറെ മികച്ചുനിന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. മികച്ച സേവനം നടത്തിയ വളൻറിയർമാരിൽ നിന്നും നൗഷാദ് എടക്കരയെ ഏറ്റവും മികച്ച വളന്റിയറായി തെരഞ്ഞെടുത്തു.
മക്ക ഒ.ഐ.സി.സിയുടെ മുൻ പ്രവർത്തകൻ കൂടിയായിരുന്ന നിര്യാതനായ ഷബീറിന്റെ പേരിലുള്ള ഉപഹാരം ബന്ദർ അവാദ് മിസരി കൈമാറി. ഈ വർഷം തുടക്കം കുറിച്ച പി.എം നജീബ് മെമ്മോറിയൽ ഔട്ട്സ്റ്റാൻഡിങ് ലീഡർഷിപ് അവാർഡിന് ഒ.ഐ.സി.സി മക്കയുടെ ജനറൽ സെക്രട്ടറി ഷാജി ചുനക്കര അർഹനായി. ഇദ്ദേഹത്തിന് ഫഹദ് അബു ഖാലിദ് ഉപഹാരം നൽകി. ഹജ്ജ്സെൽ പ്രവർത്തന റിപ്പോർട്ട് സലിം കണ്ണനംകുഴിയും ഹജ്ജ് വിഷ്വൽ അവതരണം നൗഷാദ് പെരുന്തല്ലൂരും അവതരിപ്പിച്ചു. ഹജ്ജ് പ്രവർത്തന മികവിന് മുഴുവൻ ഹജ്ജ് സെൽ ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. ഇവർക്കുള്ള ഉപഹാരങ്ങൾ ഫാറൂഖ് ജബ്ബാറി, അബ്ദുൽ അസീസ് എന്നിവരും ചെമ്പൻ അബ്ബാസും കൈമാറി. വനിത വളൻറിയേഴ്സിന് ജാവേദ് മിയാൻ ദാദ്, സിദ്ദീഖ് കണ്ണൂർ എന്നിവർ ഉപഹാരങ്ങൾ നൽകി.
മെഡിക്കൽ വിങ് പ്രവർത്തകർക്ക് റീം മൻസൂറ അൽ ഖാസിയും ഉപഹാരങ്ങൾ നൽകി. കുട്ടികൾക്ക് നിസാം കായംകുളം, ഹബീബ് കോഴിക്കോട് ,സാക്കിർ കൊടുവള്ളി എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി. ഇഖ്ബാൽ ഗബ്ഗൽ, ജലീൽ, ജെസിൻ കരുനാഗപ്പള്ളി, ഷംനസ്, റഫീഖ് തൃശൂർ, അബ്ദുൽ സലാം, റയീഫ് കണ്ണൂർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് നൗഷാദ് തൊടുപുഴ, ജിബിൻ സമദ് കൊച്ചി എന്നിവർ നേതൃത്വം നൽകി. ഗായിക ആശാ ഷിജു നയിച്ച ഗാനമേള പരിപാടിക്ക് പകിട്ടേറ്റി. ഷാജി ചുനക്കര സ്വാഗതവും റഷീദ് ബിൻസാഗർ നന്ദിയും പറഞ്ഞു. ഹുസൈൻ കല്ലറ, ഷബീർ കാക്കിയ, മനാഫ് ചടയമംഗലം, ഹസീന മുഹമ്മദ് ഷാ, നിസ നിസാം, ഷംല ഷംനാസ്, ബദ്രിയ നൗഷാദ്, നസ്റിയ ജിബിൻ, ശബാന ഷാനിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

