അനിൽ കുമാർ പത്തനംതിട്ടക്ക് ഒ.ഐ.സി.സിയുടെ ആദരവ്
text_fieldsഒ.ഐ.സി.സി സൗദി ഘടകം ദേശീയ കമ്മിറ്റി സെക്രട്ടറിയായി അനിൽ കുമാർ പത്തനംതിട്ടയെ അലി തേക്കുതോട് ഷാൾ അണിയിക്കുന്നു
ജിദ്ദ : കോൺഗ്രസ് പോഷക സംഘടനയായ ഒ.ഐ.സി.സി സൗദി ഘടകം ദേശീയ കമ്മിറ്റി സെക്രട്ടറിയായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി സി) നോമിനേറ്റ് ചെയ്ത അനിൽ കുമാർ പത്തനംതിട്ടക്ക് ജില്ലാ കമ്മിറ്റി ആദരവ് നൽകി .നാട്ടിൽ പഠനകാലത്ത് യൂത്ത് കോൺഗ്രസ്, സേവാദൾ കമ്മിറ്റി ഭാരവാഹിയും കൂടാതെ ജിദ്ദയിൽ പതിമൂന്നു വർഷക്കാലം ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റും ആയിരുന്ന അനിൽകുമാറിന് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളും മെമ്പർമാരും ചേർന്ന് ആദരിച്ചു.
സീനിയർ അംഗവും, ഹെൽപ് ഡെസ്ക് കൺവീനറുമായ അലി തേക്കുതോട് ഷാൾ അണിയിക്കുകയും, ജില്ലാ പ്രസിഡന്റ് അയൂബ് ഖാൻ പന്തളം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കൈമാറുകയും ചെയ്തു. ചടങ്ങിൽ ജിദ്ദയിൽ നിന്നുള്ള മറ്റു ദേശീയ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് അഞ്ചാലനെയും, യാസർ നായിഫിനെയും കമ്മിറ്റി ആദരിച്ചു.
മനോജ് മാത്യു അടൂർ , ഷരീഫ് അറക്കൽ, സി എം അഹമദ് മലപ്പുറം, വർഗീസ് ഡാനിയൽ, എ.ബി.കെ ചെറിയാൻ മാത്തൂർ, സൈമൺ വർഗീസ്, ജോസഫ് നെടിയവിള, വിലാസ് അടൂർ, നവാസ് ചിറ്റാർ, ഷിജോയ് പി ജോസഫ്, ബിനു ദിവാകരൻ, ഹർഷാദ് ഏലൂർ, അസ്സിസ് ളാക്കൽ , ഹരികുമാർ ആലപ്പുഴ, അഷറഫ് കിഴക്കെത്തിൽ തൃശൂർ , ഇസ്മായിൽ കൂരിപ്പോയിൽ എന്നിവരും ജില്ലാ കമ്മിറ്റി ഭാരവാഹികളും , മെംബർമാരും , വനിതാ മെമ്പർ മാരും പങ്കെടുത്തു ജനറൽ സെക്രട്ടറി സുജു തേവരുപറമ്പിൽ സ്വാഗതവും ഖജാൻജി ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.

