ജിദ്ദയിലെ വിവിധ കേന്ദ്രങ്ങളിൽ ഒ.ഐ.സി.സി ഹെൽപ് ഡെസ്ക്
text_fieldsജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദയിലെ വിവിധ സ്ഥലങ്ങളിൽ സേവന സഹായങ്ങളുമായി ഹെൽപ് ഡെസ്ക് സംവിധാനങ്ങൾ ഒരുക്കുന്നു.
മലയാളികളുടെ ഹൃദയഭൂമിയായ ശറഫിയ്യയിൽ സഫയർ റസ്റ്റാറന്റിൽ എല്ലാ ശനിയാഴ്ചകളിലും ബക്ഷ് ആശുപത്രിക്കു സമീപമുള്ള കെഎൽ 10 റസ്റ്റാറന്റിൽ എല്ലാ വ്യാഴാഴ്ചകളിലും ഫൈസലിയ്യയിലെ ഷാലിമാർ റസ്റ്റാറന്റിൽ എല്ലാ ബുധനാഴ്ചകളിലും രാത്രി എട്ട് മുതൽ 11 വരെ ഹെൽപ് ഡെസ്ക് സേവനങ്ങൾ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നോർക്ക ഐ.ഡി കാർഡിനുള്ള അപേക്ഷ സമർപ്പിക്കൽ, ഐ.ഡി കാർഡ് പുതുക്കൽ, പ്രവാസി ക്ഷേമകാര്യവകുപ്പിനു കീഴിലുള്ള ക്ഷേമനിധിയിൽ (പെൻഷൻ പദ്ധതി) അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഹെൽപ് ഡെസ്കിലൂടെ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് 0538812186 / 0559912715 / 0551947296 / 0564227549 നമ്പറുകളിൽ ബന്ധപ്പെടണം.

