Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.ഐ.സി.സി അനീസാ അയൂബ്...

ഒ.ഐ.സി.സി അനീസാ അയൂബ് ഖാന് ഉപഹാരം കൈമാറി

text_fields
bookmark_border
ഒ.ഐ.സി.സി അനീസാ അയൂബ് ഖാന് ഉപഹാരം കൈമാറി
cancel
camera_alt

കേരള യൂനിവേഴ്സിറ്റി ബി.ബി.എ പരീക്ഷക്ക് ഒന്നാം റാങ്ക് നേടിയ അനീസ അയൂബ്ഖാന് കെ.ടി.എ. മുനീർ ഉപഹാരം കൈമാറുന്നു 

Listen to this Article

ജിദ്ദ: കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ബി.എ പരീക്ഷക്ക്‌ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അയൂബ് ഖാൻ പന്തളത്തിന്റെ മകൾ അനീസാ അയ്യൂബ് ഖാന് ഉപഹാരം സമ്മാനിച്ചു. വെസ്റ്റേൺ റീജ്യൻ പ്രസിഡന്റ്‌ കെ.ടി.എ. മുനീർ കൈമാറി. ഈ റാങ്ക് ഒ.ഐ.സി.സി കുടുംബത്തിനു കിട്ടിയ അംഗീകരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ അധ്യക്ഷത വഹിച്ചു.

നാഷനൽ കമ്മിറ്റി അംഗം മനോജ്‌ മാത്യു അടൂർ സ്വാഗതവും മഹിള പ്രസിഡന്റ്‌ ബിജി സജി നന്ദിയും പറഞ്ഞു. അംജത് അടൂർ, സജി കുറുങ്ങാട്ട്, അബ്ദുൽ മുനീർ പത്തനംതിട്ട, സാബു മോൻ പന്തളം, പ്രണവം ഉണ്ണികൃഷ്ണൻ, സുധിൻ പന്തളം, ആശ സാബു, ഷമീന മുനീർ, ബാലജന സഖ്യം പ്രസിഡന്റ്‌ സ്റ്റീവ് സജി, ജനറൽ സെക്രട്ടറി അസ്മ സാബു എന്നിവർ പങ്കെടുത്തു. ജില്ല പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ടയും സഹഭാരവാഹികളും നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCsaudi newssaudi
News Summary - OICC handed over the gift to Anisa Ayub Khan
Next Story