ഒ.ഐ.സി.സി ‘ഗൾഫ് ലക്ഷ്യ 2026’ പ്രവർത്തക ക്യാമ്പ്
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഗൾഫ് ലക്ഷ്യ 2026’ പ്രവർത്തക ക്യാമ്പ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ‘ഗൾഫ് ലക്ഷ്യ 2026’ പ്രവർത്തക ക്യാമ്പ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം, നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാടുകുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, ശിഹാബ് കൊട്ടുകാട് സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ നിഷാദ് ആലംകോട് സ്വാഗതവും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.
വിവിധ സെഷനുകളിൽ പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ വിഷയാവതരണം നടത്തി. ‘സംഘാടനവും സംഘടനാ അച്ചടക്കവും’, ‘നാം എന്തിന് കോൺഗ്രസ് ആവണം’എന്നീ വിഷയങ്ങളിൽ ബാലകൃഷ്ണൻ പെരിയ ക്ലാസ് നയിച്ചു. ‘തെരഞ്ഞെടുപ്പിലേക്ക് പ്രവാസത്തിന്റെ ചുവടുവെപ്പ്’എന്ന വിഷയത്തിൽ ബെന്നി ബഹനാൻ എം.പി. സംസാരിച്ചു.സക്കീർ ദാനത്ത്, ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാർക്കാട്, ശുക്കൂർ ആലുവ, സജീർ പൂന്തുറ, ബാലു കുട്ടൻ, ജോൺസൺ മാർക്കോസ്, നാദിർഷ റഹ്മാൻ, സെയ്ഫ് കായംകുളം, ഹക്കിം പട്ടാമ്പി, ബഷീർ കോട്ടക്കൽ, അഷ്റഫ് മേച്ചേരി, സിദ്ധീഖ് കല്ലുപറമ്പൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

