ഒ.ഐ.സി.സി ഡെന്നിസ് മണിമലക്ക് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ഡെന്നിസ് മണിമലക്ക് ഒ.ഐ.സി.സി റീജനൽ കമ്മിറ്റിയുടെ ഉപഹാരം ബിജു കല്ലുമല കൈമാറുന്നു
ദമ്മാം: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയിലേക്കുള്ള കോട്ടയം ജില്ലയിൽനിന്നുള്ള പ്രതിനിധിയും കോട്ടയം ജില്ല കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഡെന്നിസ് മണിമലക്ക് റീജനൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
കോവിഡ് കാലഘട്ടത്തിൽ ഒ.ഐ.സി.സി നടത്തിയ സേവന പ്രവർത്തനങ്ങളിൽ മുൻനിരയിൽനിന്ന് പ്രവർത്തിച്ച ഡെന്നിസിന്റെ സംഭാവന ദമ്മാമിലെ ഒ.ഐ.സി.സി പ്രവർത്തകർക്ക് മറക്കാൻ കഴിയില്ലെന്ന് സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല പറഞ്ഞു. ആ കാലഘട്ടത്തിൽ ഒ.ഐ.സി.സി നടത്തിയ ചാർട്ടേഡ് വിമാന സർവിസുകൾക്ക് ഡെന്നിസ് നൽകിയ സേവനങ്ങളും വിസ്മരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റീജനൽ കമ്മിറ്റിയുടെ ഉപഹാരം ബിജു കല്ലുമല ഡെന്നിസിന് കൈമാറി. ഇ.കെ. സലിം, ഹനീഫ റാവുത്തർ, ചന്ദ്രമോഹനൻ, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, ഷംസു കൊല്ലം, സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ കരീം, നിസാർ മാന്നാർ, അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.

