Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.സി. കുഞ്ഞി...

കെ.സി. കുഞ്ഞി മുഹമ്മദിന് ഒ.ഐ.സി.സി സ്വീകരണം നൽകി

text_fields
bookmark_border
reception
cancel
camera_alt

മ​ല​പ്പു​റം ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റും വ​ണ്ടൂ​ർ

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ കെ.​സി. കു​ഞ്ഞി​മു​ഹ​മ്മ​ദി​ന് ഒ.​ഐ.​സി.​സി ജി​ദ്ദ വ​ണ്ടൂ​ർ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം

ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മ​ല​പ്പു​റം ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റും വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ കെ.​സി. കു​ഞ്ഞി മു​ഹ​മ്മ​ദി​ന് ഒ.​ഐ.​സി.​സി ജി​ദ്ദ വ​ണ്ടൂ​ർ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. നാ​ടി​ന്റെ വി​ക​സ​ന കാ​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്നും വ​ണ്ടൂ​രി​െൻറ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്തു​വാ​ൻ അ​തു​ല്യ സം​ഭാ​വ​ന​ക​ളാ​ണ് പ്ര​വാ​സി​ക​ൾ അ​ർ​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ണ്ടൂ​രി​​ന്റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ച്‌ വ​രു​ന്ന​താ​യും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ണ്ടൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ ബേ​ബി നീ​ലാം​ബ്ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ഒ.​ഐ.​സി.​സി റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. സ​ക്കീ​ർ ഹു​സൈ​ൻ ഷാ​ൾ അ​ണി​യി​ച്ച് കെ.​സി. കു​ഞ്ഞി​മു​ഹ​മ്മ​ദി​നെ സ്വീ​ക​രി​ച്ചു.

സി.​ടി.​പി. ഇ​സ്​​മാ​ഈ​ൽ, സു​ബൈ​ർ പ​ത്തു​ത​റ, പി. ​ഹ​സ്​​ബു​ല്ല, എ.​പി. അ​ൻ​വ​ർ, നാ​സ​ർ ജ​മാ​ൽ, റ​മീ​സ്, കെ.​ടി. മു​ഹൈ​മീ​ൻ, സി​ദ്ദീ​ഖ് ചോ​ക്കാ​ട്, റ​മീ​സ് മൊ​യ്‌​ദീ​ൻ പാ​പ്പ​റ്റ, മു​ജീ​ബ് മൂ​ത്തേ​ടം, നി​ഷാ​ദ് പ​ത്തു​ത​റ, കെ.​ടി. സ​ക്കീ​ർ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സു​ബ്ഹാ​ൻ നെ​ച്ചി​ക്കാ​ട​ൻ സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ ഗ​ഫൂ​ര്‍ പ​റാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionSaudi Arabia News
News Summary - OICC given reception to kc Kunji Muhammed
Next Story