സുധാകരന് ഒ.ഐ.സി.സി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സുധാകരന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് അസ്ലം ഫറോക് ഫലകം സമ്മാനിക്കുന്നു
ദമ്മാം: നീണ്ട 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശി സുധാകരൻ ചൂരപ്പിലാക്കലിന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി.
കോഴിക്കോട് ജില്ല പ്രസിഡൻറ് അസ്ലം ഫറോക് ഫലകം സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഷാരി ജോൺ, അബ്ദുൽ ഷാഹിർ, ഗഫൂർ വടകര എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ 15 വർഷമായി തസ്ലാത് കമ്പനിയിലെ മെക്കാനിക്കായി ജോലിചെയ്തു വരുകയായിരുന്ന സുധാകരൻ ദമ്മാമിലെ ഒ.ഐ.സി.സി സംഘടന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

