ഒ.ഐ.സി.സി പ്രവാസി സുരക്ഷാ പദ്ധതി ധനസഹായം കൈമാറി
text_fieldsഒ.ഐ.സി.സി പ്രവാസി സുരക്ഷാപദ്ധതി ധനസഹായം അബ്ദുൽ മജീദിെൻറ കുടുംബത്തിന് ഭാരവാഹികൾ കൈമാറുന്നു
റിയാദ്: റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്കായി നടപ്പാക്കിയ പ്രവാസി സുരക്ഷ പദ്ധതി അംഗമായ കണ്ണൂർ ജില്ല പ്രസിഡന്റ് പദവിയിലിരിക്കെ അസുഖ ബാധിതനായി മരിച്ച അബ്ദുൽ മജീദിെൻറ കുടുംബത്തിന് ധനസഹായം നൽകി. ചടങ്ങിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഘുനാഥ് തളിയിൽ, ജില്ല പ്രസിഡന്റ് മുഹമ്മദലി കൂടാളി, ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി അംഗം അഷ്കർ കണ്ണൂർ, കണ്ണൂർ ജില്ല ഭാരവാഹികളായിരുന്ന പി.എം. മൻസൂർ, എം. അഷ്റഫ് എന്നിവർ സന്നിഹിതരായി.
രണ്ടാം ഘട്ട പ്രവാസി സുരക്ഷാ പദ്ധതിക്ക് തുടക്കമായി. സൗദിയിൽ സ്ഥിരമായി താമസിക്കുന്ന ഇഖാമയുള്ള ഏതൊരാൾക്കും ഈ പദ്ധതിയിൽ അംഗത്വം എടുക്കാവുന്നതാണ്. ഒരു വർഷമാണ് പദ്ധതി കാലാവധി. അംഗത്വം എടുത്ത വ്യക്തി മരണപ്പെടുകയോ അെല്ലങ്കിൽ മാരകമായ അസുഖ ബാധിതരാവുകയോ ചെയ്യുന്ന പക്ഷം ആശ്രിതർക്ക് ധനസഹായം നൽകും. നാല് വർഷം തുടർച്ചയായി അംഗമായ ഏതൊരാൾക്കും പ്രവാസം അവസാനിച്ച് നാട്ടിലേക്ക് പോകുന്ന പക്ഷം 25,000 രൂപ വീതം നൽകും. അംഗത്വ ഫോം ആവശ്യമുള്ളവർ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുമായോ അതത് ജില്ല കമ്മിറ്റിയുമായോ ബന്ധപ്പെടണമെന്ന് പ്രവാസി സുരക്ഷാപദ്ധതി കൺവീനർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

