Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് നേതാക്കളുടെ അറസ്റ്റിൽ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു

text_fields
bookmark_border
Congress
cancel

ജിദ്ദ: ഇടുക്കി അടിമാലി കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിൽ സർക്കാർ അനാസ്ഥ ചൂണ്ടിക്കാണിച്ചു പ്രതിഷേധിച്ച മുവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടനെയും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്ത പിണറായി പോലീസിന്റെ നടപടിയിൽ ഒ.ഐ.സി.സി ജിദ്ദ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോതമം​ഗലം ടൗണിലാണ് പ്രതിഷേധം നടന്നത്. ഇടുക്കിയിലെ ജനങ്ങൾ കാലങ്ങളായി അ‌നുഭവിക്കുന്ന പ്രശ്നമാണിത്. വന്യജീവികളെ കൊണ്ട് ജനങ്ങൾക്ക് ജീവിക്കാനാവാത്ത അ‌വസ്ഥയാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ഒ.ഐ.സി.സി ജിദ്ദ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹർഷദ് ഏലൂരും ജനറൽ സെക്രട്ടറി ജോസഫ് തുണ്ടത്തിലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - OICC Ernakulam district committee protested against the arrest of Congress leaders
Next Story