ജിസാനിൽ ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് വിജയാഘോഷം
text_fieldsനിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ ഒ.ഐ.സി.സി ജിസാൻ കമ്മിറ്റി കേക്ക് മുറിച്ചു ആഘോഷിച്ചപ്പോൾ
ജിസാൻ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് അഭിവാദ്യങ്ങൾ നേർന്ന് ഒ.ഐ.സി.സി ജിസാൻ കമ്മിറ്റി ആഘോഷ പരിപാടി സംഘടിപ്പിച്ചു. സബിയ അൽ ഫാരിസ് തല്ലാജ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ ഒ.ഐ.സി.സി ജിസാൻ വൈസ് പ്രസിഡന്റ് ജയ്സൻ ജോസഫ് അധ്യക്ഷതവഹിച്ചു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി മുഖ്യാതിഥിയായിരുന്നു. ഒ.ഐ.സി.സി നേതാക്കളായ ഷഫീഖ് ഇടശ്ശേരി, ജിലു ബേബി, ഷാഫി വേങ്ങര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ ആശംസ നേർന്നു. യു.ഡി.എഫ് വിജയം ടീം വർക്കിന്റെ വിജയമാണെന്ന് യോഗം വിലയിരുത്തി. കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെക്കുകയും പ്രവർത്തകർക്ക് പായസം വിതരണം ചെയ്യുകയും ചെയ്തു.

