Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി ഈ​സ്റ്റേ​ൺ പ്രോ​വി​ൻ​സ്  സം​ഘ​ടി​പ്പി​ച്ച  ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നി​ന്ന്
cancel

ദമ്മാം: ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ ഒ.ഐ.സി.സി പൊന്നോണം 2026’ എന്ന ശീർഷകത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഗാന്ധിജയന്തിയും ചടങ്ങിൽ ആചരിച്ചു.ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഇ.കെ. സലീമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.

മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഹ്‌മദ് പുളിക്കൽ, ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ജോൺ കോശി, ഹനീഫ് റാവുത്തർ, ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, ജനറൽ സെക്രട്ടറി പ്രസാദ് കരുനാഗപ്പള്ളി, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സി.ടി. ശശി, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ യഹിയ കോയ, നിഷാദ് കുഞ്ചു, അൻവർ വണ്ടൂർ, ബിനു പി. ബേബി, ആസിഫ് താനൂർ, അൻവർ സാദിഖ്, ഹുസ്‌ന ആസിഫ് എന്നിവർ ആശംസകൾ നേർന്നു. സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

ഓണത്തിന്റെ തനിമ വിളിച്ചോതുന്ന ഓണസദ്യ, അത്തപ്പൂക്കള മത്സരം, വടംവലി, വിവിധ കായിക മത്സരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അത്തപ്പൂക്കള മത്സരത്തിൽ ജുബൈൽ ഏരിയ കമ്മിറ്റി ഒന്നാം സ്ഥാനവും എറണാകുളം ജില്ലാ കമ്മിറ്റി രണ്ടാം സ്ഥാനവും സൈഹാത്ത് ഏരിയ കമ്മിറ്റി മൂന്നാം സ്ഥാനവും നേടി. വടംവലി മത്സരത്തിൽ ജുബൈൽ ഏരിയ കമ്മിറ്റി ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ കമ്മിറ്റി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

രണ്ട് സെഷനുകളിലായി നടന്ന ഒ.ഐ.സി.സി പ്രവർത്തകരുടെയും പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാരുടെയും കലാവിരുന്ന് പരിപാടിയുടെ പ്രധാന ആകർഷണമായി. പ്രമുഖ ഗായിക നസീബ കാസർകോട് ആലപിച്ച ഗാനങ്ങൾ സദസ്സ് ആവേശത്തോടെ ആസ്വദിച്ചു. ഒ.ഐ.സി.സി പ്രവർത്തകരും കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു. ബിനു പി. ബേബി, ലിബി ജയിംസ്, അർച്ചന അഭിഷേക് എന്നിവർ അവതാരകരായിരുന്നു.

നേതാക്കളായ ഷംസ് കൊല്ലം, അബ്ദുൽ കരീം, ഡോ. സിന്ധു ബിനു, സക്കീർ പറമ്പിൽ, പാർവതി സന്തോഷ്, രാധിക ശ്യാംപ്രകാശ്, മനോജ് , സുരേഷ് മണ്ണറ, സുരേഷ് റാവുത്തർ, തോമസ് തൈപ്പറമ്പിൽ, ഹമീദ് കണിച്ചാട്ടിൽ, ശ്യാംപ്രകാശ്, ഗഫൂർ വണ്ടൂർ, മനോജ് കാക്കൂർ, മുസ്തഫ നണിയൂർ നമ്പറം, ഫൈസൽ വാച്ചാക്കൽ, സജൂബ് അബ്ദുൽ ഖാദർ, രമേശ് പാലയ്ക്കൽ, നജീബ് നസീർ, ദിൽഷാദ്, റഷീദ് പത്തനാപുരം, ഷാജിദ് കാക്കൂർ, അൻഷാദ് ആദം, നിസാം വടക്കേക്കോണം, റോയ് വർഗീസ്, ഐഷ സജൂബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC Eastern Province conducted Onam Celebration Program
Next Story