തെരഞ്ഞെടുപ്പ് വിജയമാഘോഷിച്ച് ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മിറ്റി ബുറൈദയിൽ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചപ്പോൾ
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ബുറൈദയിൽ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. സംസ്ഥാനത്ത് യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം ആഘോഷിക്കാൻ ബുറൈദയിലെ ഒ.ഐ.സി.സി ഓഫീസിൽ ഒത്തുകൂടിയ പ്രവർത്തകർ മധുരപലഹാരം പങ്കിട്ട് സന്തോഷം പ്രകടിപ്പിച്ചു.
പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കാപ്പാട്, സുധീർ കായംകുളം തുടങ്ങിയവർ സംസാരിച്ചു. 10 വർഷത്തെ ഇടത് ദുർ ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. യു.ഡി.എഫിന് വിജയം സമ്മാനിച്ച കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർക്ക് സെൻട്രൽ കമ്മിറ്റി നന്ദി അറിയിച്ചു.
ഷിയാസ് കണിയാപുരം, സനോജ് പത്തിരിയാൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

