ഒ.ഐ.സി.സി ദമ്മാം സൂപ്പർ ലീഗ് 2025 ക്രിക്കറ്റ്
text_fieldsദമ്മാം ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സൂപ്പർ ലീഗ് 2025 ക്രിക്കറ്റ് ക്യാപ്റ്റൻസ് മീറ്റിങ്ങും
മാച്ച് ഷെഡ്യൂൾ പ്രകാശനവും
ദമ്മാം: ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ല കമ്മിറ്റി ജനുവരി 30,31 തീയതികളിൽ ദമ്മാം ഗൂക്കാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ദമ്മാം സൂപ്പർ ലീഗ് 2025 ക്രിക്കറ്റ് മാമാങ്കത്തിന്റെ ക്യാപ്റ്റൻസ് മീറ്റിങ്ങും മാച്ച് ഷെഡ്യൂൾ പ്രകാശനവും നടത്തി.
ദമ്മാം റോയൽ മലബാർ റസ്റ്ററന്റിൽ സംഘടിപ്പിച്ച ക്യാപ്റ്റൻസ് മീറ്റിങ്ങിൽ മാച്ച് ഷെഡ്യൂൾ പ്രകാശനം യു.ഐ.സി സി.ഇ.ഒ അബ്ദുൽ മജീദ് ബദറുദീൻ നിർവഹിച്ചു. വ്യാഴാഴ്ച കീട്ട് ഏഴിന് ദമ്മാം ഗുക്ക ക്രിക്കറ്റ് അക്കാദമി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുന്ന ക്രിക്കറ്റ് മത്സരത്തിൽ പ്രവിശ്യയിലെ മികച്ച 14 ടീമുകൾ മാറ്റുരക്കും.
വെള്ളിയാഴ്ച രാത്രി എട്ടിനാണ് ഫൈനൽ മത്സരം. ജില്ല കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് അഷ്റഫ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്ല തൊടിക ടൂർണമെന്റിനെക്കുറിച്ച് വിശദീകരിച്ചു. ഷൗക്കത്തലി വെള്ളില മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളെ സദസ്സിന് പരിചയപ്പെടുത്തി.
ടീം ക്യാപ്റ്റന്മാരുടെ ടൂർണമെന്റിനെ കുറിച്ചുള്ള സംശയങ്ങൾക്ക് ഗൂക്കാ സ്റ്റേഡിയം ചെയർമാൻ സുലൈമാൻ മറുപടി നൽകി. ജനറൽ സെക്രട്ടറി ഹമീദ് മരക്കാശേരി സ്വാഗതവും കൺവീനർ നഫീർ തറമ്മേൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

