ശബരിമല സ്വർണ കൊള്ളക്കെതിരെ ഒ.ഐ.സി.സി ദമ്മാം പ്രതിഷേധജ്വാല
text_fieldsശബരിമല സ്വർണ കൊള്ളക്കെതിരെ ഒ.ഐ.സി.സി ദമ്മാം സംഘടിപ്പിച്ച പ്രതിഷേധജ്വാല
ദമ്മാം: കെ.പി.സി.സി ആഹ്വാന പ്രകാരം ശബരിമലയിലെ സ്വർണ കൊള്ളക്കെതിരെ ഒ.ഐ.സി.സി ദമ്മാം പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. പ്രതിഷേധജ്വാലയോട് അനുബന്ധിച്ച് നടന്ന യോഗം സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. സി.പി.എം ഗൂഢാലോചനയുടെ ഫലമാണ് ശബരിമലയിൽ നടന്ന സ്വർണ കൊള്ളയെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് തട്ടിപ്പ് നടത്തിയ ഉണ്ണികൃഷ്ണന് പോറ്റിയെയാണ് 2025ല്‍ വീണ്ടും വിളിച്ചുവരുത്തി സ്വര്‍ണപാളി കൊടുത്തുവിട്ടത്. സർക്കാറിന്റെയും സി.പി.എം നേതാക്കളുടെയും അനുമതിയോടെ ശബരിമലയിലെ ദ്വാരപാല ശിൽപങ്ങൾ മോഷ്ടിച്ച് വിറ്റെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാറും സി.പി.എമ്മും ദേവസ്വം വകുപ്പും ഈ ആസൂത്രിത കൊള്ളക്ക് ഉത്തരവാദികളാണ്. ഒരു നിമിഷം പോലും വൈകാതെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുകയും ദേവസ്വം മന്ത്രി രാജിവെക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊവിൻസ് പ്രസിഡന്റ് ഇ.കെ. സലീം അധ്യക്ഷത വഹിച്ചു.
നേതാക്കളായ ഹനീഫ് റാവുത്തർ, ജോൺ കോശി, നൗഷാദ് തഴവ, പി.കെ. അബ്ദുൽ കരിം, വിൽസൻ തടത്തിൽ, സി.ടി. ശശി ആലൂർ, സക്കീർ പറമ്പിൽ, അൻവർ വണ്ടൂർ, പാർവതി സന്തോഷ് എന്നിവർ സംസാരിച്ചു. പ്രൊവിൻസ് സംഘടന ചുമതല ഉള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ഒ.ഐ.സി.സി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി സർക്കാറിന്റെ ആരാധനാലയങ്ങളിലെ കൊള്ളക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു.
പ്രോവിൻസ് കമ്മിറ്റി ഭാരവാഹികളായ ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാം പ്രകാശ്, കെ.പി മനോജ്, യഹിയ കോയ, ബിനു പി ബേബി,റോയ് വർഗ്ഗീസ്, അൻഷാദ് ആദം,അസീസ് കുറ്റ്യാടി, അരുൺ കല്ലറ എന്നിവർ നേതൃത്വം നൽകി. ജില്ലാ, എരിയ, വനിതാ വേദി ഭാരവാഹികളായ ശ്യാം പ്രകാശ്, അൻവർ സാദിഖ്, ഹമീദ് കണിച്ചാട്ടിൽ, ഗഫൂർ വണ്ടൂർ, മുസ്തഫ നണിയൂർ നമ്പറം, നജീബ് നസീർ, തോമസ് തൈപ്പറമ്പിൽ, ലിബി ജയിംസ്, സുരേഷ് മണ്ണറ, സുബൈർ പാറയ്ക്കൽ, രാജേഷ് തിരുനന്തപുരം, മുരളീധരൻ നായർ, മുനീർ മൺട്രോത്ത്, ഷിബു ശ്രീധരൻ, രാജേഷ് ആറ്റുവ, ഹുസ്ന ആസിഫ്, ഷാഹിദ് കൊടിയേങ്ങൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

