ഒ.ഐ.സി.സി ദമ്മാം അവാർഡ് വിതരണം
text_fieldsദമ്മാം: ഒ.ഐ.സി.സി ഈസ്റ്റേൻ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആതുരസേവന രംഗത്തെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന 'അമൃതം 2025' അവാർഡുകളും പി.എം നജീബ് മെമ്മോറിയൽ എജുക്കേഷനൽ എക്സലൻസ് അവാർഡായ 'മികവ് 2025' ഉം സംയുക്തമായി വിതരണം ചെയ്തു.
ദമ്മാം കോർണിഷിലെ ഹെറിറ്റേജ് വില്ലേജിൽ നടന്ന പരിപാടിയിൽ കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാല മുഖ്യാതിഥിയായിരുന്നു. പ്രോവിൻസ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ സലീമിന്റെ അധ്യക്ഷതയിൽ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും, കേരളം സാമ്പത്തികമായി തകർന്നുവെന്നും ജ്യോതികുമാർ ചാമക്കാല തന്റെ പ്രസംഗത്തിൽ ആരോപിച്ചു. സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദമ്മാം അറൗദ ആശുപത്രിയിലെ സലീന ഹബീബയെ ആദരിച്ചുകൊണ്ട് 'അമൃതം 2025' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 'എക്സലൻസ് ഇൻ കമ്മ്യൂണിറ്റി സർവിസ്' അവാർഡ് ബദ്ർ ഗ്രൂപ് ഉടമ അഹ്‌മദ് പുളിക്കലിനും, 'എക്സലൻസ് ഇൻ ലീഡർഷിപ്പ് ലഗസി' അവാർഡ് ബദറുദീൻ അബ്‌ദുൽ മജീദിനും ജ്യോതികുമാർ ചാമക്കാല സമ്മാനിച്ചു. ജയൻ (ഹാംകോ), മുരളീകൃഷ്ണൻ (റവാദ്) എന്നിവർക്ക് ബിസിനസ് എക്സലൻസ് അവാർഡും നൽകി. നൂറിലധികം വിദ്യാർഥികളെയും ആരോഗ്യ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
കെ.പി.സി.സി നിർവാഹക മുൻ സമിതി അംഗം അഹ്‌മദ് പുളിക്കൽ, ഒ.ഐ.സി.സി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്‌ദുൽ ഹമീദ്, പ്രോവിൻസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ അബ്‌ദുൽ കരിം, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, സെക്രട്ടറി രാധികാ ശ്യാംപ്രകാശ് എന്നിവർ ആശംസകൾ നേർന്നു.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. സി.ടി. ശശി ആലൂർ, ഹനീഫ് റാവുത്തർ, സിറാജ് പുറക്കാട്, ജോൺ കോശി, റഫീഖ് കൂട്ടിലങ്ങാടി, നസീർ തുണ്ടിൽ, ഷംസ് കൊല്ലം, നൗഷാദ് തഴവ, വിൽസൻ തടത്തിൽ, ഡോ. സിന്ധു ബിനു, പാർവതി സന്തോഷ്, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, സലിം കീരിക്കാട്, ഉസ്മാൻ കുന്നംകുളം, കെ.പി മനോജ് , ബിനു പി ബേബി, യഹിയ കോയ തുടങ്ങിയവർ നേതൃത്വം നൽകി.
മുഹമ്മദ് കുട്ടി കോഡൂർ, ആലികുട്ടി ഒളവട്ടൂർ, സിദ്ദീഖ് പാണ്ടികശ്ശാല, മാലിക് മഖ്ബൂൽ (കെ.എം.സി.സി), ഷബീർ ചാത്തമംഗലം (പ്രവാസി സംസ്കരിക വേദി), സാജിദ് ആറാട്ട്പുഴ (സൗദി മലയാളി സമാജം), അബ്‌ദുൽ സത്താർ (തമിഴ് സംഘം), ഹസൈനാൻ അക്തർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. നൗഷാദ് തഴവ, നൂറ നിറാസ് എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

