ഒ.ഐ.സി.സി കമ്മിറ്റി തെരഞ്ഞെടുപ്പ് വിജയാഘോഷവും ജന്മദിന വാർഷികവും
text_fieldsഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിൽ കമ്മിറ്റിയുടെ 2026 വർഷ കലണ്ടർ പ്രദർശിപ്പിക്കുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷവും കോൺഗ്രസ് ജന്മദിന വാർഷികവും ആചരിച്ചു. ബദർ അൽതമാം പോളിക്ലിനിക് മാർക്കറ്റിംഗ് മാനേജർ ഡോ. അഷ്റഫ് ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണിയുടെ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല സൂചനയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ആക്ടിംഗ് പ്രസിഡൻറ് അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുപ്പ പാണക്കാടിനെ ചടങ്ങിൽ ആദരിച്ചു. ഒ.ഐ.സി.സി റീജിയനൽ കമ്മിറ്റി സെക്രട്ടറി അലി ബാപ്പു അബ്ദുപ്പ പാണക്കാടിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ അംഗം സി.എം അഹമ്മദ് ആക്കോട് മുഖ്യപ്രഭാഷണം നടത്തി. റീജിയനൽ കമ്മിറ്റി സെക്രട്ടറി പ്രിൻസാദ് കോഴിക്കോട്, ജിദ്ദ മുൻ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ, കോഴിക്കോട് ജില്ലാ പ്രസിഡൻറ് നാസർ കോഴിത്തൊടി, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് ചെങ്ങന്നൂർ, ഇ.പി മുഹമ്മദലി, കമാൽ കളപ്പാടൻ എന്നിവർ സംസാരിച്ചു. മധുര പായസം വിതരണം ചെയ്തു. കേരളത്തിലും പുറത്തും തരംഗമായി മാറിയ 'പോറ്റിയെ കേറ്റിയെ' എന്ന ഗാനത്തോട് കൂടി ജിദ്ദയിലെ പ്രശസ്ത ഗായകരായ നൂഹ് ബീമാപള്ളിയും മുംതാസ് അബ്ദുറഹിമാനും നയിച്ച സംഗീതവിരുന്ന് സദസ്സിനെ ഇളക്കിമറിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 2026 വർഷത്തെ കലണ്ടറിന്റെ വിതരണ ഉദ്ഘാടനം സ്ഥാപക നേതാവ് അബ്ദുപ്പ പാണക്കാട് വിവിധ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾക്ക് നൽകി നിർവ്വഹിച്ചു. സംഘടനയിലേക്ക് പുതിയതായി കടന്നുവന്ന ഷൈജൽ കുന്നപ്പള്ളിയെ ഉസ്മാൻ കുണ്ടുകാവിലും, ജുനൈദ് പട്ടർക്കുളത്തെ ഫൈസൽ മക്കരപ്പറമ്പും, ലത്തീഫ് പൂക്കോട്ടുമ്പാടത്തെ അബ്ദുറഹീം മേക്കമണ്ണിലും ഷാൾ അണിയിച്ച് സ്വീകരിച്ചു. സാജു റിയാസ്, ഉസ്മാൻ മേലാറ്റൂർ, സമീർ പാണ്ടിക്കാട്, ഉസ്മാൻ കുണ്ടുകാവിൽ, സന്തോഷ് കാളികാവ്, നൗഷാദ് ബഡ്ജറ്റ്, നിസ്നു ഹുസൈൻ, ഗിരീഷ് കാളികാവ്, ഷംസുദ്ദീൻ മേലാറ്റൂർ, മുഹമ്മദ് ഓമാനൂർ, ഉസ്മാൻ പോത്തുകല്ല് എന്നിവർ നേതൃത്വം നൽകി. ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും ട്രഷറർ ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

