ഒ.ഐ.സി.സി ക്രിസ്മസ്, പുതുവത്സരാഘോഷം
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ക്രിസ്മസ്, പുതുവത്സരാഘോഷം പ്രസിഡൻറ് സലീം കളക്കര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സ്നേഹത്തിെൻറയും ഐക്യത്തിെൻറയും സന്ദേശവുമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു. സുൽത്താന ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനവും സംഗീത, നൃത്തപരിപാടികളും കോർത്തിണക്കിയ ആഘോഷരാവ്, പ്രവാസികൾക്ക് ഓർമയിൽ നിലനിൽക്കുന്ന അനുഭവമായി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ജോൺസൺ മാർക്കോസ് അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായ ഫാദർ നിബു ജെയിംസ് ക്രിസ്മസ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി മുഖവുര പ്രസംഗം നടത്തി. വിവിധ ഭാരവാഹികളായ മജീദ് ചിങ്ങോലി, റഷീദ് കൊളത്തറ, റഹ്മാൻ മുനമ്പത്ത്, ബാലു കുട്ടൻ, സജീർ പൂന്തുറ, മുഹമ്മദലി മണ്ണാർക്കാട്, അബ്ദുൽ കരീം കൊടുവള്ളി, ഹക്കീം പട്ടാമ്പി, മാത്യു ജോസഫ്, ബഷീർ കോട്ടയം, അലക്സ് കൊട്ടാരക്കര, ജോസഫ് കോട്ടയം, ബഷീർ കോട്ടക്കൽ, ബിനോയ്, സൈഫുന്നീസ സിദ്ധീഖ് എന്നിവർ സംസാരിച്ചു.
ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നിഷാദ് ആലങ്കോട് സ്വാഗതവും വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു. അലക്സ് കൊട്ടാരക്കര, റോബിൻ എന്നിവരുടെ നേതൃത്വത്തിൽ കൊയർ ഗീതം അവതരിപ്പിച്ചു. ഗാനമേളയും നൃത്തപരിപാടികളും ആഘോഷത്തിന് വർണാഭമായ മാറ്റുകൂട്ടി. ക്രിസ്മസ് പാപ്പയുടെ സാന്നിധ്യം ആഘോഷങ്ങൾക്ക് പ്രത്യേക ആകർഷണമായി. ഗാനവിരുന്നിന് അൽത്താഫ് കാലിക്കറ്റ്, ഷംസു കളക്കര എന്നിവർ നേതൃത്വം നൽകി.
ജാൻസി പ്രഡിൻ, റിജോ രാജ് എന്നിവർ അവതാരകരായി. റഫീഖ് വെമ്പായം, അൻസാർ പാലക്കാട്, സൈനുദ്ധീൻ വല്ലപ്പുഴ, ഷംസീർ പാലക്കാട്, ഷിജു കോട്ടയം, നാസർ കല്ലറ, ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, അഡ്വ. എൽ.കെ. അജിത്, സിദീഖ് കല്ലുപറമ്പൻ, ഹരീന്ദ്രൻ കണ്ണൂർ, ഉമർ ശരീഫ്, റഫീഖ് പട്ടാമ്പി, ഷിജു വയനാട്, നാസർ വലപ്പാട്, ഷാജി മഠത്തിൽ, നസീർ ഹനീഫ, ബാബു കുട്ടി, ഷബീർ വരിക്കപ്പള്ളി, വിൻസൻറ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

