ഒ.ഐ.സി.സി ശിശുദിനാഘോഷം ‘നെഹ്റു സ്റ്റോറി’ ശ്രദ്ധേയമായി
text_fieldsഒ.ഐ.സി.സി ശിശുദിനാഘോഷം ‘നെഹ്റു സ്റ്റോറി’ പത്മിനി യു. നായർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ ഓർമകൾ പങ്കുവെച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ ‘നെഹ്റു സ്റ്റോറി’ ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെ ജനകോടികളുടെ മനസ്സിൽ ഇന്നും നെഹ്റുവിയൻ ചിന്തകളും ആശയങ്ങളും തെളിഞ്ഞിരിക്കുന്നു എന്നുള്ള സത്യം പ്രവാസലോകത്തെ കുരുന്നുകളിലും എത്തിക്കുന്നതിെൻറ ഭാഗമായാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
റിയാദ് ഷോല സെൻററിലെ അൽ വഫ ഓഡിറ്റോറിയത്തിൽ നടന്ന ശിശുദിനാഘോഷത്തിൽ റിയാദിലെയും അൽഖർജിലെയും വിവിധ സ്കൂളുകളിലെ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
വിദ്യാർഥികൾക്കായി ദേശീയ ഗാനമത്സരം, പ്രസംഗമത്സരം, പ്രശ്നോത്തരി മത്സരം എന്നിവയും നടത്തി. ദേശീയ ഗാനമത്സരത്തിൽ ഡ്യൂൺസ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഒന്നാം സ്ഥാനവും കൗണ്ടം റൈസ് ഇൻറർനാഷനൽ സ്കൂൾ അൽ ഖർജ് രണ്ടാം സ്ഥാനവും മോഡേൺ ഇൻറർനാഷനൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
പ്രസംഗമത്സരത്തിൽ മുഹമ്മദ് ഷിബിൻ ഒന്നാം സ്ഥാനവും അവന്തിക രണ്ടാം സ്ഥാനവും സോയ സഫ്രീൻ മൂന്നാം സ്ഥാനവും നേടി. പ്രശ്നോത്തരി മത്സരത്തിൽ മുഹമ്മദ് റസീൻ ഒന്നാം സ്ഥാനവും സാജിത രണ്ടാം സ്ഥാനവും മുഹമ്മദ് ഷിബിൻ മൂന്നാം സ്ഥാനവും നേടി. നൗഫൽ പാലക്കാടൻ, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ് എന്നിവർ വിധികർത്താക്കളായിരുന്നു.
ശിശുദിനാഘോഷ ചടങ്ങുകൾ കൗണ്ടം റൈസ് സ്കൂൾ പ്രിൻസിപ്പൽ പത്മിനി യു. നായർ ഉദ്ഘാടനം നിർവഹിച്ചു. അൽ വഫ റീജനൽ മാനേജർ റിയാസ്, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്നു, നാഷനൽ കമ്മിറ്റി പ്രതിനിധി സലീം അർത്തിയിൽ, ട്രഷറർ സന്തോഷ് വിളയിൽ, ഇടുക്കി ജില്ല പ്രസിഡൻറ് ഷാജി മഠത്തിൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് ശങ്കർ സ്വാഗതവും വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു. ഭൈമി സുബിൻ ആഘോഷ ചടങ്ങുകളുടെ അവതാരകയായിരുന്നു.
ഭാരവാഹികളായ ബാലു കുട്ടൻ, ജോൺസൺ മാർക്കോസ്, സന്തോഷ് ബാബു, മൊയ്തീൻ പാലക്കാട്, ബിനോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുഞ്ഞിമുഹമ്മദ് വയനാട്, ഷംസു കളക്കര, അൽത്താഫ് കാലിക്കറ്റ്, ലിനെറ്റ് സ്കറിയ, അഞ്ജലി സുധീർ, ഷിസ സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും വിവർത്തന ആർട്സ് ഓഫ് ഡാൻസ് സ്കൂളിലെയും ഗോൾഡൻ സ്പാരോ ഡാൻസ് സ്കൂളിലെയും കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾ ആഘോഷ പരിപാടികൾക്ക് പൊലിമ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

