തിരുവനന്തപുരം ഒ.ഐ.സി.സി ചാർട്ടർ വിമാനമൊരുക്കി
text_fieldsവിമാനം ചാർട്ട് ചെയ്ത ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ഭാരവാഹികൾ റിയാദ് വിമാനത്താവളത്തിൽ
റിയാദ്: ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ചാർട്ട് ചെയ്ത ഗോ എയർ വിമാനം 178 യാത്രക്കാരുമായി റിയാദിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. സ്ത്രീകളും കുട്ടികളും രോഗികളും അടങ്ങുന്ന സംഘത്തിന് യാത്രക്കുവേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.
ബുധനാഴ്ച വീണ്ടും തിരുവനന്തപുരത്തേക്ക് ഗോ എയർ വിമാനം ചാർട്ട് ചെയ്തിട്ടുണ്ട്. ജില്ല കമ്മിറ്റി പ്രസിഡൻറ് സജീർ പൂന്തുറയുടെ നേതൃത്വത്തിൽ സഹ ഭാരവാഹികളായ അൽഫാർ, നിഷാദ് ആലംകോട്, റാസി കോരാണി, ജഹാംഗീർ, എസ്.പി. ഷാനവാസ്, റഫീഖ് വെമ്പായം, അജി വെട്ടുറോഡ്, സഫീർ ബുർഹാൻ, സക്കീർ കുളമുട്ടം, ഷിബിൻ ലാൽ, നുജൂം കല്ലറ, ഷഹനാസ്, ഷാഫി കണിയാപുരം, ഷാജഹാൻ, ലത്തീഫ് കള്ളോട്, സുധീർ കൊക്കാര, ഷബീർ കുറ്റിച്ചൽ എന്നിവർ വിമാനം ഒരുക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

