ഒ.ഐ.സി.സി സുരക്ഷ പദ്ധതി തുക കൈമാറി
text_fieldsറിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സുരക്ഷ പദ്ധതിയുടെ ധനസഹായം പ്രസിഡൻറ് സലീം കളക്കര തിരുവനന്തപുരം ജില്ല സുരക്ഷ കൺവീനർ അൻസാർ വർക്കലക്ക് കൈമാറുന്നു
റിയാദ്: റിയാദിലെ താമസസ്ഥലത്ത് ഏതാനും ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം വർക്കല സ്വദേശി ജലാലുദ്ദീന്റെ കുടുംബത്തിന് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സുരക്ഷാപദ്ധതിയുടെ ധനസഹായമായി മൂന്ന് ലക്ഷം രൂപ നൽകി.
പ്രസിഡന്റ് സലീം കളക്കര തിരുവനന്തപുരം ജില്ല ആക്റ്റിങ് പ്രസിഡന്റും ജില്ല സുരക്ഷാ കൺവീനറുമായ അൻസാർ വർക്കലക്ക് ചെക്ക് കൈമാറി.
ചടങ്ങിൽ കണ്ണൂർ യൂത്തു കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫർസീൻ മജീദ്, ഒ.ഐ.സി.സി ഭാരവാഹികളായ കുഞ്ഞി കുമ്പള, സലീം അർത്തിൽ, അബ്ദുല്ല വല്ലാഞ്ചിറ, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്, അശ്റഫ് മേച്ചേരി, വനിത വേദി പ്രസിഡന്റ് മൃദുല വിനീഷ്, ജില്ല ഭാരവാഹികളായ സിദ്ദീഖ് കല്ലുപറമ്പൻ, മാത്യൂസ്, നാസർ വലപ്പാട്, സന്തോഷ് ബാബു, നസീർ ഹനീഫ, അലി ആലുവ, എ.എസ്. അൻസാർ, മുഹമ്മദ് തുരുത്തി, കുട്ടൻ, ഭഭ്രൻ, സുജേഷ് കൂടാളി, ജലീൽ ചെറുവത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

