ഒ.ഐ.സി.സി സൗദി ദേശീയ ദിനം ആഘോഷിച്ചു
text_fieldsറിയാദ് ഒ.ഐ.സി.സി സൗദി ദേശീയ ദിനാഘോഷം പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി അറേബ്യയുടെ 94ാമത് ദേശീയ ദിനാഘോഷം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ബത്ഹയിലെ സബർമതി ഹാളിൽ വിപുലമായി ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറച്ചു. മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, ജനറൽ സെക്രട്ടറി ഫൈസൽ ബഹസ്സൻ, വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് എന്നിവർ സംസാരിച്ചു.
യഹിയ കൊടുങ്ങല്ലൂർ, എൽ.കെ. അജിത്, രഘുനാഥ് പറശ്ശിനിക്കടവ്, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, സെയ്ഫ് കായംകുളം, കരിം കൊടുവള്ളി, രാജു പാപ്പുള്ളി, റഫീഖ് വെമ്പായം, ബഷീർ കോട്ടയം, നാസർ വലപ്പാട്, മജു സിവിൽ സ്റ്റേഷൻ, ജയൻ കൊടുങ്ങല്ലൂർ, അൻസായി ഷൗക്കത്ത്, അലക്സ് കൊട്ടാരക്കര, അൻസർ വർക്കല, ഷബീർ, മൊയ്തീൻ പാലക്കാട്, ഹരീന്ദ്രൻ, ഷെറഫ് ചിറ്റൻ, സൈനുദ്ദീൻ വെട്ടത്തുർ, അൻസർ നെയ്തല്ലൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.

