‘അൻപോട് മലപ്പുറം’ ഒ.ഐ.സി.സി കാമ്പയിൻ
text_fieldsഅബ്ദുൽ റഹീം
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് ദിയാധനം സമാഹരിക്കാൻ വേണ്ടി റിയാദിലെ സഹായ സമിതി നടത്തുന്ന ബിരിയാണി ചലഞ്ചിൽ പങ്കാളികളാകാൻ മലപ്പുറം ഒ.ഐ.സി.സി. ‘അൻപോട് മലപ്പുറം’ എന്ന തലവാചകത്തിലാണ് കാമ്പയിൻ. ഒ.ഐ.സി.സി പ്രവർത്തകർ ബിരിയാണി ഓർഡർ ചെയ്തും സംഘടന സഹൃദങ്ങൾ വഴി കൂടുതൽ ഓർഡറുകൾ സ്വീകരിച്ചും നിർധനരായ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ എത്തിച്ചുമാണ് പങ്കാളിത്തം വഹിക്കുക.
പെരുന്നാൾ ദിനത്തിൽ നടക്കുന്ന ഭക്ഷണ വിതരണത്തിന് ഒ.ഐ.സി.സിയുടെ ഓർഡറുകൾ എത്തിക്കുന്നതിന് വളന്റിയർമാർ ഉൾപ്പെടെ ആവശ്യമായ നടപടികൾ പൂർത്തിയാക്കിയതായി പ്രസിഡൻറ് സിദ്ദീഖ് കല്ലുപറമ്പൻ പറഞ്ഞു. ബിരിയാണി ഓർഡറുകൾ നൽകുന്നതിന് സിദ്ദീഖ് കല്ലുപറമ്പൻ (0504695894), ജംഷാദ് തുവ്വൂർ (0544948135), ഷറഫു ചിറ്റൻ (0507816440), അബൂബക്കർ (0508385294), ഷമീർ മാളിയേക്കൽ (0506897132) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

