ഒ.ഐ.സി.സി രക്തം ദാനം ചെയ്തു
text_fieldsറിയാദ്: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 35ാം രക്തസാക്ഷി വാർഷികം പ്രമാണിച്ച് ഒ.ഐ. സി.സി റിയാദ് സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശുമൈസി കിങ് സഊദ് മെ ഡിക്കൽ സിറ്റിയിൽ നടന്ന ക്യാമ്പ് ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഇബ്രാഹിം മുഹമ്മദ് അൽദിയാൽ ജി ഉദ്ഘാടനം ചെയ്തു.
ഇന്ത്യക്കാരുടെ ത്യാഗ സന്നദ്ധതെയും സാമൂഹിക ബോധത്തെയും മനുഷ്യസ്നേഹത്തെയും അദ്ദേഹം അഭിനന്ദിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.എം. കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, സലിം കളക്കര, യഹ്യ കൊടുങ്ങലൂർ, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, ശിഹാബ് കൊട്ടുകാട്, സാമുവൽ റാന്നി, അബ്ദുൽനാസർ, ജില്ല പ്രസിഡൻറുമാരായ സുഗതൻ നൂറനാട്, ജിഫിൻ അരീക്കോട്, മുനീർ കോക്കലൂർ, ഫൈസൽ പാലക്കാട്, സുരേഷ് ശങ്കർ, സലാം ഇടുക്കി, ബാലു കുട്ടൻ, ശുക്കൂർ ആലുവ, കെ.കെ. തോമസ്, ഉമർ കാസർകോട് തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർമാരായ സജി കായംകുളം സ്വാഗതവും നവാസ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
