ഒ.ഐ.സി.സി കോഴിക്കോട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഒ.െഎ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
ദമ്മാം: ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ദമ്മാം ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ദമ്മാം സെൻട്രൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ എട്ട് മുതൽ 12 വരെ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധിയാളുകൾ പെങ്കടുത്തു. ജില്ല രക്ഷാധികാരി അബ്ദുൽ റഷീദ്, പ്രസിഡൻറ് റസാഖ് തെക്കേപ്പുറം, വൈസ് പ്രസിഡൻറ് ഷാനിദ് ആമ്പന്നൂർ, ജനറൽ സെക്രട്ടറി അസ്ലം ഫറോക്ക്, ജോയൻറ് സെക്രട്ടറി അബ്ദുല്ല നരിപ്പറ്റ, ട്രഷറർ പി.കെ. ഷിനോജ് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന രക്തദാന ക്യാമ്പ് റീജനൽ പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
നാഷനൽ വൈസ് പ്രസിഡൻറ് രമേശ് പാലക്കാട്, ചന്ദ്രമോഹനൻ, റഫീഖ് കൂട്ടിലങ്ങാടി, അബ്ബാസ് തറയിൽ, ലാൽ അമീൻ, ബാബുസ്സലാം, ബിനു പുരുഷോത്തമൻ, ഡെന്നിസ് കോട്ടയം, ആസിഫ് താനൂർ, ശശി സൈഹാത്, ഗംഗൻ വള്ളിയോത്, സകീർ പറമ്പിൽ, രാജേഷ് ആറ്റുവ, നിഷാദ് കുഞ്ഞ്, അജാസ് അലി, അസീസ് സൈഹാത്, പ്രമോദ് പൂപ്പാല, കെ.ബി. സന്തോഷ്, ഹരിദാസ് പാലക്കാട്, അൻവർ സാദിഖ്, രാധിക ശ്യാം പ്രകാശ്, സഫിയ അബ്ബാസ്, ഹുസ്ന ആസിഫ്, പാർവതി സന്തോഷ്, അർച്ചന അഭിഷേക്, ജുബൈരിയ, രമ്യ പ്രമോദ്, ഡോ. സിന്ധു ബിനു തുടങ്ങിയവർ പങ്കെടുത്തു.
ഗഫൂർ വടകര, നാസർ കുറ്റ്യാടി, മനോജ് കുമാർ, എൻ.പി. ഫൈസൽ, അബ്ദുൽ കരീം, ജാസി കരുവൻ തിരുത്തി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

