ഒ.ഐ.സി.സി ആര്യാടൻ മുഹമ്മദ് അനുസ്മരണം
text_fieldsഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആര്യാടൻ അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി
സെക്രട്ടറി കെ.പി. നൗഷാദലി മുഖ്യപ്രഭാഷണം നടത്തുന്നു
ദമ്മാം: ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ലകമ്മിറ്റി ആര്യാടൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ദമ്മാം ബദർ അൽറാബി ഹാളിൽ നടന്ന പരിപാടിയിൽ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി മുഖ്യപ്രഭാഷണം നടത്തി.ആക്ടിങ് പ്രസിഡൻറ് ഷാഹിദ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ദമ്മാം റീജനല് കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലീം ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവും കെ.പി.സി.സി മെംബറുമായ അഹമ്മദ് പുളിക്കൽ, ഗ്ലോബൽ കമ്മിറ്റി അംഗം സി. അബ്ദുൽ ഹമീദ്, റീജനൽ കമ്മിറ്റി സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, നാഷനൽ കമ്മിറ്റി അംഗം റഫീഖ് കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു.
ജില്ല കമ്മിറ്റി സംഘടന ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ട്രഷറർ ഷൗക്കത്ത് അലി വെള്ളില നന്ദിയും പറഞ്ഞു. അനുസ്മരണ യോഗത്തിന് റീജനൽ വൈസ് പ്രസിഡൻറ് ഷിജില ഹമീദ്, ജനറൽ സെക്രട്ടറി അൻവർ വണ്ടൂർ, സെക്രട്ടറി ആസിഫ് താനൂർ, ജില്ലാ വൈസ് പ്രസിഡൻറുമാരായ റസാഖ് നഹ, അഷ്റഫ് കൊണ്ടോട്ടി, ജനറൽ സെക്രട്ടറിമാരായ അബ്ദുല്ല തൊടിക.
നഫീർ തറമ്മേൽ, സെക്രട്ടറിമാരായ സിദ്ദീഖ്, പി.കെ. റഫീഖ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് മുസ്തഫ, നവാസ് വെള്ളിയങ്ങര, അബ്ദുൽസ്സലാം, ജയേഷ് നേതൃത്വം നൽകി. ഗ്ലോബൽ കമ്മിറ്റി അംഗം സിറാജ് പുറക്കാട്, റിയാദ് റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലീം കളക്കര, റിയാദ് മലപ്പുറം ജില്ല ട്രഷറർ സാദിഖ് തുടങ്ങിയവരും സംബന്ധിച്ചു.

