ഒ.ഐ.സി.സി അൽ ഖസീം പ്രതിഷേധിച്ചു
text_fieldsഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി പ്രതിഷേധ യോഗത്തിൽനിന്ന്
ബുറൈദ: ഷാഫി പറമ്പിൽ എം.പിക്കും കോൺഗ്രസ് പ്രവർത്തകർക്കും നേരെ പിണറായി വിജയന്റെ പൊലീസ് നടത്തിയ ക്രൂരമായ നരനായാട്ടിൽ ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു. ശബരിമലയിൽ നടത്തിയ സ്വർണക്കൊള്ള മറച്ചുവെക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമായി ആഭ്യന്തര ചുമതല കൂടിയുള്ള പിണറായി വിജയൻ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഗുണ്ടകളെയും പൊലീസിനെയും അഴിച്ചുവിട്ടിരിക്കുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തവർ ആരോപിച്ചു.
മുഖ്യമന്ത്രി ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയുമാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് അബദുറഹ്മാൻ തിരൂർ അധ്യക്ഷതവഹിച്ചു. മുഖ്യ രക്ഷാധികാരി സക്കീർ പത്തറ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കാപ്പാട്, റഹീം കണ്ണൂർ, അമീസ് സ്വലാഹി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും ജോയന്റ് ട്രഷറർ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

