ഒ.ഐ.സി.സി അൽ ഖസീം നോർക്ക ഹെൽപ്പ് െഡസ്ക് കാമ്പയിന് തുടക്കം
text_fieldsഒ.ഐ.സി.സി നോർക്ക ഹെൽപ്പ് ഡസ്ക് കാമ്പയിന് തുടക്കം കുറിച്ചപ്പോൾ
ബുറൈദ: ഒ.ഐ.സി.സി അൽ ഖസ്സിം കമ്മിറ്റി സംഘടിപ്പിച്ച നോർക്ക ഹെൽപ്പ് ഡസ്ക് കാമ്പയിനിന് വൻ ജനപങ്കാളിത്വം. പ്രിയദർശിനി മെമ്മോറിയൽ ഹാളിൽ നടത്തിയ നോർക്ക രജിസ്ട്രേഷൻ ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്ത് നോർക്ക കാർഡിന് അപേക്ഷിച്ചു.
പ്രവാസികൾക്ക് നോർക്ക അംഗത്വത്തിന്റെ ആവശ്യകതയെകുറിച്ചും പ്രവാസി ക്ഷേമ നിധി, നോർക്ക കെയർ എന്നിവയെ കുറിച്ചും സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പ്രമോദ് കുര്യൻ കോട്ടയം ഉദ്ബോധന ക്ളാസെടുത്തു. പ്രവാസികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പ്രസിഡന്റ് അബ്ദുറഹിമാൻ തിരൂർ അധ്യക്ഷതവഹിച്ചു.
ഉപദേശക സമിതി ചെയർമാൻ സക്കീർ പത്തറ, സാംസ്കാരിക വിഭാഗം കൺവീനർ സുധീർ കായംകുളം എന്നിവർ സംസാരിച്ചു. നോർക്ക രജിസ്ട്രേഷന് നേതാക്കളായ അമീസ് സ്വലാഹി, ഷിയാസ് കണിയാപുരം, നജുകുട്ടമ്പൂർ, അബദുറഹിമാൻ കാപ്പാട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.പി.എം അശ്റഫ് കോഴിക്കോട് സ്വാഗതവും ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം നന്ദിയും പറഞ്ഞു. തുടർമാസങ്ങളിലും നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നതാണെന്ന് സെൻട്രൽ കമ്മിറ്റി മാധ്യമവിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

