ബുറൈദയിൽ ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ ഇഫ്താർ
text_fieldsബുറൈദയിൽ ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ബുറൈദ: ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുറൈദയിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബുറൈദയിലെ അൽ നഖീൽ ഓഡിറ്റോറിയത്തിൽ ഒരുക്കിയ സമൂഹ നോമ്പ് തുറയിൽ ഖസിം മേഖലയിലെ സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖരും ഖസിമിലെ നിരവധി പ്രവാസി കുടുംബങ്ങളുമടക്കം ആയിരത്തിലേറെ പേർ പങ്കെടുത്തു.
ചടങ്ങിൽ അമീസ് സ്വലാഹി കൊച്ചി റമദാൻ സന്ദേശം നൽകി. വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കാപ്പാട് സ്വാഗതവും ഒ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ നന്ദിയും പറഞ്ഞു. രക്ഷാധികാരി സക്കിർ പത്തറ, സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട്, ട്രഷറർ ഷിയാസ് കണിയാപുരം എന്നിവരോടൊപ്പം സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുജീബ് ഒതായി, അസീസ് കണ്ണൂർ, മുഹമ്മദ് അലി പുളിങ്കാവ്, സലൂബ് വേങ്ങര, നജു കുട്ടമ്പേരൂർ, സക്കിർ കുറ്റിപ്പുറം, അനിൽ ഹരിപ്പാട്, ലത്തീഫ് മംഗലാപുരം, സനോജ് പത്തിരിയാൽ, സുധീർ കായംകുളം, അനസ് ഹമീദ്, അജിത്, ജലീൽ, സുജിത്, അനി, അരുൺ, റോബിൻ, ഷഫീർ, മുനീർ, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

