ഒ.ഐ.സി.സി അൽ ഖോബാർ ഏരിയാകമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി അൽ ഖോബാർ ഏരിയാകമ്മിറ്റി വിജയാഘോഷത്തിൽ പങ്കെടുത്തവർ
അൽ ഖോബാർ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച വിജയം ഒ.ഐ.സി.സി അൽ ഖോബാർ ഏരിയ കമ്മിറ്റി ആഘോഷിച്ചു. കൃത്യമായ ഗൃഹപാഠത്തോടെയും ഐക്യത്തോടെയും ചിട്ടയായ പ്രവർത്തനത്തിലൂടെയും നടത്തിയ നീക്കങ്ങളാണ് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചതെന്ന് യോഗം വിലയിരുത്തി.
കേരളത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയ അടിമത്തവും ഇടതുപക്ഷത്തിെൻറ ദാർഷ്ട്യവും അഹങ്കാരവുമാണ് തെരഞ്ഞെടുപ്പിലൂടെ ജനത പിഴുതെറിഞ്ഞതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഖോബാർ ഏരിയ കമ്മിറ്റി പ്രസിഡൻറ് എ.കെ. സജൂബ് അധ്യക്ഷത വഹിച്ച യോഗം ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് നൗഷാദ് താഴവ ഉദ്ഘാടനം ചെയ്തു.
കേക്ക് മുറിച്ച് വിജയാഘോഷം പങ്കിട്ടു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ജോൺ കോശി, പ്രൊവിൻസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ഷംസ് കൊല്ലം, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, ഖോബാർ കമ്മിറ്റി ഭാരവാഹികളായ വൈസ് പ്രസിഡൻറുമാർ റെജീബ് നെടുമങ്ങാട്, സാജിദ് പാറമ്മൽ, സെക്രട്ടറി ഷിബിൻ ആറ്റുവ, സീനിയർ മെമ്പർ അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
വിജയാഘോഷ പരിപാടികൾക്ക് കോയ സുബൈർ, പി. സക്കീർ, കബീർ, ഷബീർ, ജാഫറലി, റമീഷ് റഷീദ് എന്നിവർ നേതൃത്വം നൽകി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സുബൈർ പാറക്കൽ സ്വാഗതവും ട്രഷറർ ഷൈൻ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

