അൽ ഖസീം ഒ.ഐ.സി.സി ഇഫ്താർ സംഗമം
text_fieldsഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകനും മുഖ്യരക്ഷാധികാരിയുമായ സക്കീർ പത്തറ മുഖ്യപ്രഭാഷണം നടത്തി.
ഹനീഫ പെരുവള്ളൂർ, അബ്ദുറഹ്മാൻ തിരൂർ, പി.പി.എം. അശ്റഫ് കോഴിക്കോട്, സുധീർ കായംകുളം, ബാബു വളാർ പാടം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സ്വാഗതവും അനസ് ഹമീദ് നന്ദിയും പറഞ്ഞു.
മുഹമ്മദ് അലി പുളിക്കാവ്, മുജീബ് ഒതായി, അസീസ് കണ്ണൂർ, ഷിയാസ് കണിയാപുരം, സക്കീർ കുറ്റിപ്പുറം, ബഷീർ വെങ്ങാലിയിൽ, നസീം എളേറ്റിൽ, അനിൽ ഹരിപ്പാട്, സല്ലൂബ് വേങ്ങര, റഹീം കണ്ണൂർ, ലത്തീഫ് കൊല്ലം, നജ്മുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

