മൊയ്തീൻ കുട്ടി മുന്നിയൂരിന് ഒ.ഐ.സി.സി സ്വീകരണം
text_fieldsമുന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മൊയ്തീൻ കുട്ടി മുന്നിയൂരിന് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹജ്ജ് കർമം നിർവഹിക്കാനെത്തിയ മുന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ കുട്ടി മുന്നിയൂരിന് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മറ്റി ആക്റ്റിങ് പ്രസിഡന്റ് അസീസ് ലാക്കൽ അദ്ദേഹത്തെ ബൊക്കെ നൽകി സ്വീകരിച്ചു. ഒ.ഐ സി.സി നടത്തുന്ന ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ മാതൃപ്രസ്ഥാനത്തിന് ഏറെ സഹായകരമാണെന്ന് മൊയ്തീൻകുട്ടി മുന്നിയൂർ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ, സജീവ ഘടകമായ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലക്ഷക്കണക്കിന് ഹജ്ജ് തീർഥാടകർ അറഫയിലും മിനായിലും സംഗമിക്കുമ്പോൾ അവരെ സഹായിക്കുന്നതിനുവേണ്ടി പ്രവർത്തന രംഗത്ത് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ കീഴിൽ കർമനിരതരാവുന്ന ഹജ്ജ് വളന്റിയർ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മൊയ്തീൻ കുട്ടി മുന്നിയൂർ അഭിപ്രായപ്പെട്ടു. മൈനോറിറ്റി കോൺഗ്രസ് ജില്ലാ സെക്രട്ടറി മുജീബ് പാക്കട, റീജിയനൽ പ്രസിഡൻറ് ഹക്കീം പാറക്കൽ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ, യു.എം ഹുസ്സൈൻ മലപ്പുറം, ഫൈസൽ മക്കരപറമ്പ്, കമാൽ കളപ്പാടൻ, അനസ് തുവ്വൂർ, കെ.പി ഉസ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

