ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ റിപ്പബ്ലിക്ദിനമാഘോഷിച്ചു
text_fieldsഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 74 ാം റിപ്പബ്ലിക് ദിനം പ്രസിഡന്റ് കെ.ടി.എ മുനീർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി ഇന്ത്യയുടെ 74 ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ കോൺഗ്രസുകാരുടെയും കടമയാണെന്നും അതിൽ വീഴ്ചവന്നാൽ കോൺഗ്രസുകാർക്ക് മാത്രമല്ല, ഇന്ത്യയിലെ കോടാനുകോടി ജനങ്ങൾക്കാണ് നഷ്ടമുണ്ടാവുന്നതെന്നും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കെ.എസ്.യു പത്തനംതിട്ട ജില്ല കമ്മിറ്റി പ്രസിഡന്റ് അൻസാർ മുഹമ്മദ് പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് മതേതരത്വത്തിനും ജനാധിപത്യത്തിനുമാണ്. അത് തകർന്നാൽ ഫാഷിസ്റ്റ് മേധാവിത്വം വളരെ വേഗത്തിൽ ഇന്ത്യയിൽ നടപ്പാക്കാൻ കഴിയുമെന്നും അതിനുള്ള ശ്രമത്തിനുള്ള ഭാഗമായാണ് അടുത്ത വർഷം നൂറാം വാർഷികമാഘോഷിക്കുന്ന ആർ.എസ്.എസിന്റെ വർഗീയമായി ഭിന്നിപ്പിക്കുന്ന ഹിഡൻ അജണ്ടകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു.
അലി തേക്കുതോട്, നൗഷാദ് അടൂർ, അനിൽ കുമാർ പത്തനംതിട്ട, മുജീബ് മൂത്തേടം, അസ്ഹാബ് വർക്കല, ഫസലുള്ള വെള്ളുവമ്പാലി, സിദ്ദീഖ് പുല്ലങ്കോട്, റഫീഖ് മൂസ, മനോജ് മാത്യു, പ്രിൻസാദ് കോഴിക്കോട്, അബ്ദുൽ ഗഫൂർ വണ്ടൂർ, സമീർ നദ്വി, അനിൽ കുമാർ കണ്ണൂർ, രാധാകൃഷ്ണൻ കാവുഭായ്, അയ്യൂബ് ഖാൻ പന്തളം, സുബ്ഹാൻ വണ്ടൂർ, സിയാദ് അബ്ദുള്ള, സൈമൺ, ഉസ്മാൻ പോത്തുകല്ല്, അജ്മൽ അജാസ്, അമീൻ ഉസ്മാൻ, അമേഘ് അനിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു. പ്രസിഡന്റ് കെ.ടി.എ മുനീർ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

